കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

1,400 കോടി സമാഹരിക്കാൻ ഹാപ്പിയസ്റ്റ് മൈൻഡ്സ് ടെക്‌

മുംബൈ: ഇക്വിറ്റി അല്ലെങ്കിൽ ഡെറ്റ് ബോണ്ടുകൾ വഴി 1,400 കോടി രൂപ വരെ സമാഹരിക്കാൻ ഒരുങ്ങി ഐടി കമ്പനിയായ ഹാപ്പിസ്റ്റ് മൈൻഡ്‌സ് ടെക്‌നോളജീസ്. നിർദിഷ്ട നിർദ്ദേശത്തിന് ബോർഡ് അനുമതി നൽകിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

2022 ഒക്ടോബർ 5 ന് നടന്ന ബോർഡ് മീറ്റിംഗിൽ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട നിർദേശം പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തതായി കമ്പനി ഫയലിംഗിൽ കൂട്ടിച്ചേർത്തു.


ഇക്വിറ്റി ഷെയറുകൾ, ഗ്ലോബൽ ഡിപ്പോസിറ്ററി രസീതുകൾ, അമേരിക്കൻ ഡിപ്പോസിറ്ററി രസീതുകൾ, പൂർണ്ണമായി/ഭാഗികമായി പരിവർത്തനം ചെയ്യാവുന്ന കടപ്പത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇൻസ്ട്രുമെന്റോ സെക്യൂരിറ്റികളോ ഇഷ്യൂ ചെയ്യുന്നതിലൂടെ 1,400 കോടി രൂപ വരെ സമാഹരിക്കുന്നതിനാണ് കമ്പനിക്ക് ബോർഡിന്റെ അനുമതി ലഭിച്ചത്.

മികച്ച ബിസിനസ്സിനായി ബിഗ് ഡാറ്റ, അനലിറ്റിക്സ് ക്ലൗഡ്, മൊബിലിറ്റി & സെക്യൂരിറ്റി എന്നി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഐടി കൺസൾട്ടിംഗ് & സേവന കമ്പനിയാണ് ഹാപ്പിസ്റ്റ് മൈൻഡ്സ് ടെക്നോളജീസ്.

X
Top