ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

അറ്റാദായം 18 ശതമാനം ഉയര്‍ത്തി ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ്

മുംബൈ: ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, ഐടി കണ്‍സള്‍ട്ടിംഗ്, സേവന കമ്പനിയായ ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ് വ്യാഴാഴ്ച മൂന്നാംപാദഫലം പ്രഖ്യാപിച്ചു. ഏകീകൃത അറ്റാദായം 57.88 കോടി രൂപയാക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 17.70 ശതമാനം കൂടുതലാണിത്.

തുടര്‍ച്ചയായി നോക്കുമ്പോള്‍ 3.1 ശതമാനം വര്‍ധന. ഏകീകൃത വരുമാനം 366.88 കോടി രൂപ. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നിന്നും 29.21 ശതമാനം അധികം.

വരുമാനം തുടര്‍ച്ചയായി 3.2 ശതമാനവും കൂടി. എബിറ്റ 79.5 കോടി രൂപയും മാര്‍ജിന്‍ 21.7 ശതമാനവുമാണ്. സ്റ്റാന്‍ഡലോണ്‍ അടിസ്ഥാനത്തില്‍ നികുതി കഴിച്ചുള്ള ലാഭം 57.27 കോടി രൂപയാണ്.

മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 55.31 കോടി രൂപയായിരുന്നു. വരുമാനം മുന്‍വര്‍ഷത്തെ 265.88 കോടി രൂപയില്‍ നിന്ന് 344.76 കോടി രൂപയായും വളര്‍ന്നു. ഓഹരി 1.7 ശതമാനം താഴ്ന്ന് 867.45 രൂപയിലാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്.

X
Top