
മുംബൈ: വിവര സാങ്കേതിക വിദ്യ സേവനങ്ങളുടെ കയറ്റുമതി വളര്‍ച്ച വരും സാമ്പത്തികവര്‍ഷത്തില്‍ 4 ശതമാനമായി കുറയുമെന്ന് എംകെയ് ഗ്ലോബല്‍. നേരത്തെ 5 ശതമാനമാണ് കണക്കാക്കിയിരുന്നത്. യുഎസ് ഭരണകൂടം പുതിയ എച്ച് വണ്‍ബി വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്തിയ പശ്ചാത്തലത്തിലാണിത്.
ഓണ്‍-സൈറ്റ് ജോലിക്ക് ജീവനക്കാരെ അയക്കുന്ന ഇന്ത്യന്‍ കമ്പനികളെ പുതിയ നടപടി സാരമായി ബാധിക്കുമെന്ന് ബ്രോക്കറേജ് പറഞ്ഞു. പുതിയ പരിഷ്‌ക്കരണം പ്രതിഭകളെ വിദേശത്ത് വിന്യസിക്കുന്നതിനുള്ള ചെലവുയര്‍ത്തും. വരുമാനത്തിലും ലാഭത്തിലും ഹ്രസ്വകാല പ്രത്യാഘാതങ്ങള്‍ പരിമിതമായിരിക്കും. എംകെ ഗ്ലോബല്‍ ചീഫ് ഇക്കണോമിസ്റ്റ് മാധവി അറോറ പറഞ്ഞു. അതേസമയം, ഉയര്‍ന്ന ഫീസ് പരമ്പരാഗത ബിസിനസ് മോഡലുകളെ തടസ്സപ്പെടുത്തുകയും പദ്ധതി ചെലവുകള്‍ വര്‍ദ്ധിപ്പിക്കുകയും വിതരണ ശൃംഖലകളെ താറുമാറാക്കുകയും ചെയ്യും.
ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍ അവരുടെ സേവന വിതരണത്തിന്റെ കൂടുതല്‍ ഓഫ്ഷോര്‍ മോഡലുകളിലേക്ക് മാറ്റേണ്ടിവരുമെന്നും അതായത് യുഎസില്‍ ഓണ്‍-സൈറ്റിന് പകരം ഇന്ത്യയില്‍ നിന്ന് വിദൂരമായി ജോലി ചെയ്യേണ്ടിവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഐടി, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ബഹുരാഷ്ട്ര കമ്പനികള്‍ സ്ഥാപിച്ച ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകള്‍ (ജിസിസികള്‍) മൊത്ത കയറ്റുമതിയില്‍ 65 ബില്യണ്‍ യുഎസ് ഡോളറിലധികം സംഭാവന ചെയ്യുന്നു.
ഇന്ത്യയുടെ ഐടി മേഖലയുടെ ഭാവി വളര്‍ച്ച ഈ കേന്ദ്രങ്ങള്‍ എങ്ങനെ വികസിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. 2025 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തം ഐടി സോഫ്റ്റ് വെയര്‍ കയറ്റുമതി 181 ബില്യണ്‍ ഡോളറിന്റേയും അറ്റ കയറ്റുമതി 160 ബില്യണ്‍ ഡോളറിന്റേതുമായിരുന്നു.