ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ജിഎസ്ടി ഇളവ് തുണച്ചു; ചെറുകാർ വിപണിയിൽ തിരിച്ചുവരവിന്‍റെ ലക്ഷണങ്ങൾ

മുംബൈ: കോവിഡ് കാലം മുതൽ തകർച്ച നേരിട്ടിരുന്ന ഇന്ത്യയിലെ ഹാച്ച്ബാക്ക് കാർ വിപണി ശക്തമായ തിരിച്ചുവരവിന്‍റെ പാതയിൽ. ജിഎസ്ടി നിരക്ക് കുറച്ചതിനെ തുടർന്ന് ചെറുകാറുകൾക്ക് വില കുറഞ്ഞതാണ് വിപണിയിൽ ഉണർവുണ്ടാക്കിയത്.

കഴിഞ്ഞവർഷത്തെ അവസാന പാദത്തിലെ കണക്കുകൾ പ്രകാരം ഹാച്ച്ബാക്ക് കാറുകളുടെ വിൽപനയിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. വരും മാസങ്ങളിലെ പ്രകടനം കൂടി വിലയിരുത്തിയാൽ മാത്രമേ ഈ മുന്നേറ്റം എത്രത്തോളം സുസ്ഥിരമാണെന്ന് ഉറപ്പിക്കാൻ കഴിയൂ എന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഓട്ടോമോട്ടീവ് കൺസൾട്ടൻസി സ്ഥാപനമായ ജാറ്റോ ഡൈനാമിക്സ് (Jato Dynamics) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025ന്‍റെ അവസാന പാദത്തിൽ മാരുതി സുസുക്കി ആൾട്ടോ, ടാറ്റ ആൾട്രോസ്, ഹ്യൂണ്ടായ് ഐ20 തുടങ്ങിയ മോഡലുകളുടെ വിൽപനയിൽ 20 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതോടെ ആകെ കാർ വിപണിയിൽ ഹാച്ച്ബാക്കുകളുടെ പങ്ക് 24.4 ശതമാനമായി ഉയർന്നു. കോവിഡിന് മുന്പ് ഇത് 50 ശതമാനമായിരുന്നു.

സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽവന്ന ജിഎസ്ടി പരിഷ്കരണമാണ് വിപണിയിൽ നിർണായകമായത്. ഭൂരിഭാഗം ചെറുകാറുകളുടെയും നികുതി 28 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറച്ചതോടെ വാഹനവിലയിൽ വലിയ കുറവുണ്ടായി. ഇത് ഇരുചക്ര വാഹന ഉടമകളെ കാറുകളിലേക്ക് മാറാൻ പ്രേരിപ്പിച്ചതായി വ്യവസായരംഗത്തുള്ളവർ പറയുന്നു.

വിപണിയിലെ മുൻനിരക്കാരായ മാരുതി സുസുക്കിയെയാണ് ഈ മാറ്റം ഏറ്റവുമധികം സഹായിച്ചത്. ജിഎസ്ടി ഇളവിനു ശേഷം ആദ്യമായി കാർ വാങ്ങുന്നവരുടെ എണ്ണത്തിൽ അഞ്ച് ശതമാനം വർധനയുണ്ടായതായി കമ്പനി അധികൃതർ പറഞ്ഞു.

ഡിസംബറിൽ മാത്രം ആൾട്ടോ, എസ്-പ്രെസ്സോ, സെലേറിയോ, വാഗൺ-ആർ തുടങ്ങിയ മോഡലുകളുടെ വിൽപനയിൽ 91.8 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.

X
Top