
ന്യൂഡല്‍ഹി: റദ്ദുചെയ്യപ്പെട്ട ജിഎസ്ടി രജിസ്‌ട്രേഷന്‍ പുന:സ്ഥാപിക്കാന്‍ അവസരം. ജൂണ്‍ 30 നകം റദ്ദാക്കല്‍ അസാധുവാക്കാന്‍ അപേക്ഷിക്കം. ഡിസംബര്‍ 31ന് മുന്‍പ് രജിസ്‌ട്രേഷന്‍ റദ്ദുചെയ്യപ്പെട്ട സ്ഥാപനങ്ങള്‍ക്കാണ് ഇതിനുള്ള അവസരം.
അപേക്ഷിക്കുന്നതിന് മുന്‍പ് ബാക്കിയായ നികുതി പലിശയും പിഴയും ചേര്‍ത്ത് അടച്ചുതീര്‍ക്കണം. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ജിഎസ്ടി രജിസ്‌ട്രേഷനുകള്‍ അസാധുവാക്കപ്പെട്ടത്.
നികുതിദായകര്‍, ബാക്കിയുള്ള തുകയുടെ ജിഎസ്ടി റിട്ടേണ്‍സ് ജിഎസ്ടിആര്‍-10, ജിഎസ്ടിആര്‍-3ബി ഫയല്‍ ചെയ്യുന്ന പക്ഷം തുടങ്ങിവച്ച മൂല്യനിര്‍ണ്ണയം നികുതി വകുപ്പ് നിര്‍ത്തിവയ്ക്കും.
ഏപ്രില്‍ 1ന് കേന്ദ്ര പരോക്ഷ നികുതി വകുപ്പ് പുറപ്പെടുവിച്ച നോട്ടിഫിക്കേഷനാണ് ഇക്കാര്യം പറയുന്നത്. മൂല്യനിര്‍ണ്ണയ നടപടികളില്‍ നിന്ന് പിന്മാറുന്നത് കരാണം നികുതിയോ പിഴയോ അടച്ചിട്ടുണ്ടെങ്കില്‍ അത് റീഫണ്ട് ചെയ്യപ്പെടില്ല.






