ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പരാമര്‍ശിച്ച ജിഎസ്ടി (ചരക്ക് സേവന നികുതി) പരിഷ്‌ക്കരണം ഒക്ടോബറില്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഉപഭോഗ വസ്തുക്കളുടെ പത്തിലൊന്നിന് വിലകുറയും, മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

12 ശതമാനത്തിന്റെയും 28 ശതമാനത്തിന്റെയും സ്ലാബുകള്‍ നീക്കം ചെയ്യാനും മിക്ക ഇനങ്ങളെയും താഴ്ന്ന ബ്രാക്കറ്റുകളിലേക്ക് മാറ്റാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വെണ്ണ, നെയ്യ്, നൂഡില്‍സ്, വസ്ത്രങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്ക് നിലവില്‍ 12 ശതമാനം തീരുവ ചുമത്തുന്നുണ്ട്. ഇവയുടെ തീരുവ ഇതോടെ 5 ശതമാനമായി കുറയും.

കൂടാതെ എയര്‍ കണ്ടീഷണറുകള്‍, ടെലിവിഷനുകള്‍ തുടങ്ങിയ ഈടുനില്‍ക്കുന്ന സാധനങ്ങള്‍ക്കും വില കുറയാന്‍ സാധ്യതയുണ്ട്. ഈ വിഭാഗങ്ങളില്‍ പലതും വില സമ്മര്‍ദ്ദം നേരിടുകയാണ്.

ഉദാഹരണത്തിന്, വെണ്ണയുടെ വിലവര്‍ദ്ധന ജൂണില്‍ 4.8 ശതമാനമായിരുന്നെങ്കില്‍ ജൂലൈയില്‍ 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5.7 ശതമാനമായി. 12 ശതമാനം ജിഎസ്ടി നിരക്കുള്ള നൂഡില്‍സിന്റെ വിലവര്‍ദ്ധന ജൂലൈയില്‍ 4.6 ശതമാനമാണ്,

ഈ വിഭാഗങ്ങളുടെ മൊത്തം വിലവര്‍ദ്ധന ജൂലൈയില്‍ 2.9 ശതമാനമെന്ന ഉയര്‍ന്ന നിരക്കിലാണുള്ളത്. അതേസമയം മൊത്തം പണപ്പെരുപ്പം എട്ട് വര്‍ഷത്ത തൊഴ്ന്ന നിരക്കായ 1.6 ശതമാനമായി കുറഞ്ഞു.

X
Top