ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഉത്സവ സീസണിന് മുന്‍പ് പുതിയ ജിഎസ്ടി സ്ലാബുകള്‍ പ്രാബല്യത്തില്‍ വന്നേയ്ക്കും

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമര്‍ശിച്ച ചരക്ക്, സേവന നികുതി (ജിഎസ്ടി) പരിഷ്‌ക്കരണം ഉത്സവ സീസണിന് മുന്നോടിയായി നടപ്പിലാക്കും, സിഎന്‍ബിസി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

അംഗീകാരം വേഗത്തിലാക്കാന്‍ ജിഎസ്ടി കൗണ്‍സിലിനുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. സെപ്തംബര്‍ 3-4 തീയതികളിലായാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ജിഎസ്ടി കൗണ്‍സില്‍ മീറ്റിംഗ് നടക്കുക.

ജിഎസ്ടി പരിഷ്‌ക്കരണം നടപ്പിലാക്കുന്നത് മൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടവും കൗണ്‍സിലില്‍ ചര്‍ച്ചയാകും.

എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് സെപ്തംബര്‍ 22 നായിരിക്കും പരിഷ്‌ക്കരണം നടപ്പിലാവുക. നവരാത്രി ഉത്സവ സീസണില്‍ വില്‍പന ഉയര്‍ത്തുന്നതിനാണിത്.

കൗണ്‍സിലിന്റെ അംഗീകാരം കിട്ടി അഞ്ചോ ഏഴോ ദിവസത്തിനകം പ്രഖ്യാപനമുണ്ടായേക്കും. കഴിഞ്ഞയാഴ്ച പരിഷ്‌ക്കരണത്തിന് മന്ത്രിമാരുടെ ഗ്രൂപ്പ് (ജിഒഎം) അനുമതി നല്‍കിയിരുന്നു. അതേസമയം വരുമാന നഷ്ടത്തെക്കുറിച്ച് സംസ്ഥാനങ്ങള്‍ ആശങ്ക പങ്കുവച്ചിട്ടുണ്ട്.

ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമത്തില്‍ സമൂല മാറ്റത്തിനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രധാനമായും സ്ലാബുകള്‍ രണ്ടായി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. 5 ശതമാനവും 18 ശതമാനവും. ഇതില്‍ നിത്യോപയോഗ വസ്തുക്കള്‍ ഭൂരിഭാഗവും 5 ശതമാനം സ്ലാബിലാണുള്‍പ്പെടുക.

X
Top