ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

താമസിക്കാൻ വാടകയ്ക്ക് നൽകുന്ന വീടിന് ജിഎസ്ടി നൽകേണ്ടെന്ന് സിബിഐസി

ന്യൂഡൽഹി: ജനുവരി ഒന്നു മുതൽ താമസ ആവശ്യത്തിനായി വാടകയ്ക്ക് നൽകുന്ന വീടിന ഭവന യൂണിറ്റുകൾക്ക് ജി.എസ്.ടി നൽകേണ്ടെന്ന് സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സി.ബി.ഐ.സി) അറിയിച്ചു.

ഡിസംബർ 17ന് നടന്ന യോഗത്തിൽ ജിഎസ്.ടി കൗൺസിലിന്റെ ശുപാർശകൾ അനുസരിച്ച് ചില ചരക്കുകൾക്കും സേവനങ്ങൾക്കുമായി 2023 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന ജി.എസ്.ടി നിരക്കുകളിൽ ഭേദഗതി വരുത്തുമെന്ന്ബോർഡ് അറിയിച്ചു.

പെട്രോളിൽ കലർത്തുന്നതിനായി റിഫൈനറികളിൽ വിതരണം ചെയ്യുന്ന എഥൈൽ ആൽക്കഹോൾ ജനുവരി 1 മുതൽ 5 ശതമാനം ജി.എസ്.ടി ഈടാക്കും. ഇത് നിലവിലുള്ള 18 ശതമാനത്തേക്കാൾ കുറവാണ്.

കൂടാതെ, പയറുവർഗങ്ങളുടെ തൊണ്ടിന്റെ നികുതി നിരക്ക് 5 ശതമാനത്തിൽ നിന്ന് പൂജ്യമായി കുറച്ചുവെന്നും ബോർഡ് അറിയിച്ചു.

ഫ്രൂട്ട് പൾപ്പ് അല്ലെങ്കിൽ ഫ്രൂട്ട് ജ്യൂസ് അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾക്ക് (കാർബണേറ്റഡ് പാനീയങ്ങൾ ഒഴികെ) 12 ശതമാനം ജി.എസ്.ടി നിർദ്ദേശിച്ചിട്ടുണ്ട്.

X
Top