ഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനംചൈനക്ക് മുന്നിൽ വാതിൽ തുറന്നിടാൻ കേന്ദ്രസർക്കാർ; കർശന നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുംആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമാനുമതിഇന്ത്യൻ സോളാർ ഉത്പന്നങ്ങൾക്ക് 126 % തീരുവ ഏർപ്പെടുത്തി യുഎസ്ഇന്ത്യയുടെ ജിഡിപി 10.5 ശതമാനം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ജിഎസ്ടി ഇളവു നിഷേധം: പരാതിക്കു പുതിയ സംവിധാനവുമായി കേന്ദ്രം

ന്യൂഡൽഹി: ജിഎസ്ടി നിരക്ക് ഇളവുകൾ ഉപയോക്താക്കൾക്കു നൽകാത്ത കമ്പനികൾക്കെതിരെയുള്ള പരാതികൾ ഡിസംബർ 1 മുതൽ ദേശീയ അമിതലാഭ വിരുദ്ധ അതോറിറ്റിക്കു (എൻഎഎ) പകരം കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) പരിഗണിക്കും.

അമിതലാഭ വിരുദ്ധ അതോറിറ്റിയുടെ (നാഷനൽ ആന്റി പ്രോഫിറ്റീറിങ് അതോറിറ്റി) കാലാവധി ഈ മാസം അവസാനിക്കുന്നതിനാലാണിത്.

നിലവിൽ ഇത്തരം പരാതികൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ആന്റി പ്രോഫിറ്റീറിങ് (ഡിജിഎപി) അന്വേഷിച്ച് എൻഎഎയ്ക്ക് നൽകാറാണ് പതിവ്. ഇനി മുതൽ ഡിജിഎപി റിപ്പോർട്ടുകൾ സിസിഐയ്ക്ക് കൈമാറും.

2017 നവംബറിലാണ് എൻഎഎ നിലവിൽ വന്നത്. 2 വർഷത്തേക്കാണ് കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് 2 തവണയായി കാലാവധി നീട്ടുകയായിരുന്നു.

ജിഎസ്ടി പരാതികൾക്കായി സിസിഐ പ്രത്യേക ക്രമീകരണം സജ്ജമാക്കും.

X
Top