സെമികണ്ടക്ടര്‍ രംഗത്ത് സംസ്ഥാനത്തിന്‍റെ സാധ്യതകള്‍ അവതരിപ്പിച്ച്സെമികോണ്‍ ഇന്ത്യയില്‍ കേരള ഐടി സംഘംവേഗത്തിലുള്ള രജിസ്‌ട്രേഷന്‍, ഏഴ് ദിവസത്തെ റീഫണ്ട് വിന്‍ഡോ എന്നിവയ്ക്ക് ജിഎസ്ടി കൗണ്‍സിലിന്റ അനുമതിനിര്‍ണ്ണായക ധാതു റീസൈക്ലിംഗിനായി കേന്ദ്രത്തിന്റെ 1500 കോടി രൂപ പദ്ധതിജിഎസ്ടി പരിഷ്‌ക്കരണം: ആരോഗ്യ, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഇളവുകള്‍ പൂര്‍ണ്ണമായി പോളിസി ഉടമകള്‍ക്ക് ലഭ്യമാകില്ലറഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഓഗസ്റ്റില്‍ വര്‍ദ്ധിച്ചു

വേഗത്തിലുള്ള രജിസ്‌ട്രേഷന്‍, ഏഴ് ദിവസത്തെ റീഫണ്ട് വിന്‍ഡോ എന്നിവയ്ക്ക് ജിഎസ്ടി കൗണ്‍സിലിന്റ അനുമതി

ന്യൂഡല്‍ഹി: ചെറുകിട ബിസിനസുകളെ സംബന്ധിക്കുന്ന നിരവധി പരിഷ്‌ക്കാരങ്ങള്‍ക്കാണ് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ ബുധനാഴ്ച അനുമതി നല്‍കിയത്. റിസ്‌ക്കില്ലാത്ത ബിസിനസുകളുടെ രജിസ്‌ട്രേഷന്‍ പ്രക്രിയ മൂന്ന് ദിവസമായി കുറയ്ക്കുക, മുന്‍കൂട്ടി തയ്യാരാക്കിയ ജിഎസ്ടി റിട്ടേണ്‍ ഫോം നടപ്പിലാക്കുന്ന കാര്യം പരിശോധിക്കുക, തുണിത്തരങ്ങള്‍, കെമിക്കല്‍, വളങ്ങള്‍, ഫാര്‍മ മേഖലകള്‍ക്കുള്ള റീഫണ്ട് ഏഴ് ദിവസത്തിലേയ്ക്ക് ചുരുക്കുക എന്നിവയ്ക്കാണ് കൗണ്‍സില്‍ അനുമതി നല്‍കിയത്.

ഐടിഇഎസ് സ്ഥാപനങ്ങള്‍, ആഗോള ശേഷി കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടനിലക്കാര്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റി എളുപ്പത്തില്‍ ക്ലെയിം ചെയ്യാനാകും. വില്‍പ്പനാനന്തര കിഴിവുകള്‍ കരാറില്‍ വ്യക്തമാക്കിയാല്‍ മാത്രമേ പ്രമോഷണല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനികള്‍ ജിഎസ്ടി നല്‍കേണ്ടതുള്ളൂ. അപ്രതീക്ഷിത നികുതി ബാധ്യതകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു.

ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണലിനായി സിംഗിള്‍ ബെഞ്ച്, നിലവിലുള്ള അതോറിറ്റിയെ നാഷണല്‍ അപ്പലേറ്റ് അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ് ആയി പ്രവര്‍ത്തിക്കാന്‍ അധികാരപ്പെടുത്തുക തുടങ്ങിയ പരിഷ്‌ക്കാരങ്ങളും കൗണ്‍സില്‍ നടപ്പിലാക്കി.

X
Top