
ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്ക് സേവന നികുതി) കൗണ്‍സില്‍ യോഗത്തിന്റെ 49-ാമത് യോഗം ശനിയാഴ്ച നടന്നു. യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍ ചുവടെ.
ജിഎസ്ടി നഷ്ടപരിഹാരമായി 16,982 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കി.
സിമന്റിന്റെ ജിഎസ്ടി കുറയ്ക്കണമെന്ന നിര്‍ദേശം ഇതുവരെ ഫിറ്റ്‌മെന്റ് കമ്മിറ്റിയില്‍ എത്തിയിട്ടില്ല.
റാബ് ശര്‍ക്കരുടെ നിലവിലെ ജിഎസ്ടിയായ 18 ശതമാനം പൂജ്യമായോ 5 ശതമാനമായോ കുറയ്ക്കാന്‍ തീരുമാനിച്ചു. ഉത്തര്‍പ്രദേശിലും മറ്റ് ശര്‍ക്കര ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലും ഉപയോഗത്തിലുള്ള ദ്രാവക ശര്‍ക്കരയാണ് റാബ്. പുതിയ തീരുമാന പ്രകാരം പാക്ക് ചെയ്യാത്തവയ്ക്ക് പൂജ്യവും പാക്ക് ചെയ്തവയ്ക്ക് 5 ശതമാനവുമാണ് ജിഎസ്ടി.
ഡ്യൂറബിള്‍ കണ്ടെയ്‌നറുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ടാഗ് ട്രാക്കിംഗ് ഉപകരണങ്ങളുടെയും ഡാറ്റാ ലോഗ്ഗറുകളുടെയും ജിഎസ്ടി 18% ത്തില്‍ നിന്നും പൂജ്യമായി താഴ്ത്തി.പെന്‍സില്‍ ഷാര്‍പ്നറുകളുടെത് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചു.
വാഷറികള്‍ക്കുള്ള കല്‍ക്കരി അവശിഷ്ടങ്ങളുടെ നികുതി ഇളവ് അംഗീകരിച്ചു. പാന്‍ മസാലയ്ക്കുള്ള നികുതി മന്ത്രിതല സംഘത്തിന്റെ നിര്‍ദ്ദേശം അംഗീകരിച്ചു. കപാസിറ്റി അടിസ്ഥാനമാക്കിയുള്ള ലെവി മന്ത്രിതല സംഘം നിര്‍ദ്ദേശിച്ചിട്ടില്ല. ഇത്തരം ഉത്പനങ്ങളുടെ കയറ്റുമതി മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അംഗീകരിച്ചു. ഇത്തരം ചരക്കുകളുടെ മേല്‍ ഈടാക്കിയിരുന്ന നഷ്ടപരിഹാര സെസ്, നിര്‍ദ്ദിഷ്ട നികുതി അടിസ്ഥാനമാക്കിയുള്ള ലെവിയിലേയ്ക്ക് മാറ്റും. വരുമാനത്തിന്റെ ആദ്യഘട്ടം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശന പരീക്ഷ നടത്തുന്നതിനോടനുബന്ധിച്ച് ദേശീയ പരിശോധന ഏജന്‍സിയ്ക്ക് ജിഎസ്ടി ഇളവ് പ്രഖ്യാപിക്കപ്പെട്ടു.
വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയതിനുള്ള ലേറ്റ് ഫീ യുക്തിസഹമാക്കാനും ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു. നികുതിദായകര്‍ക്ക് ആശ്വാസമെന്ന നിലയില്‍, 20 കോടി രൂപ വരെ വിറ്റുവരവുള്ള നികുതിദായകര്‍ക്ക് വിറ്റുവരവിന്റെ 9 മുതല്‍ 0.02 ശതമാനം വരെ ജിഎസ്ടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള ലേറ്റ് ഫീസില്‍ കൗണ്‍സില്‍ ഇളവ് വരുത്തി. 5 കോടി വരെയുള്ള വാര്‍ഷിക റിട്ടേണുകള്‍ക്ക് പ്രതിദിനം 25 രൂപയാണ് ലേറ്റ് ഫീസ്.
സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്യുവി), മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ (എംയുവി) എന്നിവയ്ക്കായുള്ള ഇളവ് ഫിറ്റ്മെന്റ് കമ്മിറ്റിയിലെത്തിയില്ല.
ഓണ്‍ലൈന്‍ ഗെയ്മിംഗിനും കാസിനോകള്‍ക്കും ജിഎസ്ടി ചുമതതുന്നതുമായി ബന്ധപ്പെട്ടുള്ള മന്ത്രിതല സംഘത്തിന്റെ റിപ്പോര്‍ട്ട് കൗണ്‍സില്‍ ചര്‍ച്ചയ്‌ക്കെടുത്തില്ല. ഇതിന് നിയുക്തമായ മന്ത്രിതല സംഘത്തിന്റെ അധ്യക്ഷന്‍ മേഘാലയ മുഖ്യമന്ത്രി കൊണാര്‍ഡ് സാംഗ്മ ആയിരുന്നു. അദ്ദേഹത്തിന് മീറ്റിംഗില്‍ പങ്കെടുക്കാനായില്ല.