സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ഓഗസ്റ്റിലെ ജിഎസ്ടി വരുമാനം 1.60 ലക്ഷം കോടി രൂപ, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11% അധികം

ന്യൂഡല്‍ഹി: 1.60 ലക്ഷം കോടി രൂപയാണ് രാജ്യം ഓഗസ്റ്റില്‍ ചരക്ക് സേവന നികുതി ഇനത്തില്‍ നേടിയത്. മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 11 ശതമാനം അധികം. 2023 ഏപ്രിലിലെ 1.87ലക്ഷം കോടി രൂപയാണ് ഇതിന് മുന്‍പുള്ള വലിയ ശേഖരം.

അതേസമയം ജൂലൈ മാസത്തില്‍ 1.65 ലക്ഷം കോടി രൂപയായിരുന്നു ശേഖരം. തുടര്‍ച്ചയായ 6-ാം മാസവും 1.6 ലക്ഷത്തിന് മുകളില്‍ ജിഎസ്ടി വരുമാനം നേടാന്‍ രാജ്യത്തിനായി. ഇത് 18-ാം മാസമാണ് ജിഎസ്ടി വരുമാനം 1.40 ലക്ഷം കോടി രൂപ കടക്കുന്നത്.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി റവന്യൂ സെക്രട്ടറി സഞ്ചയ് മല്‍ഹോത്രയാണ് കണക്കുകള്‍ ഉദ്ദരിച്ചത്. ഔദ്യോഗിക സംഖ്യ വെള്ളിയാഴ്ച വൈകീട്ട് പുറത്തുവരും.

X
Top