ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഒക്ടോബറിലെ ജിഎസ്ടി വരുമാനം ആറ് മാസത്തെ ഉയർന്ന നിലവാരത്തിലെത്തി

ന്യൂഡൽഹി: ഒക്ടോബറിലെ ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുമാനം ആറ് മാസത്തെ ഉയർന്ന നിലവാരത്തിലെത്തി. 1.87 ലക്ഷം കോടി രൂപയാണ് ലഭിച്ചത്.

ഇതോടെ തുടർച്ചയായി എട്ടാമത്തെ മാസവും 1.7 ലക്ഷം കോടിക്ക് മുകളിലായി ജിഎസ്ടി വരുമാനം.
ഉത്സവ കാലത്ത് ഉപഭോഗം വർധിച്ചതാണ് ജി.എസ്.ടി വരുമാനത്തില്‍ പ്രതിഫലിച്ചത്. നിലവിലെ വരുമാന വർധന മുമ്പത്തെ രണ്ട് മാസത്തെ അപേക്ഷിച്ച്‌ മെച്ചപ്പെട്ട സാമ്ബത്തിക സ്ഥിതിയെ സൂചിപ്പിക്കുന്നാണ്.

കഴിഞ്ഞ ഏപ്രിലില്‍ 2.1 ലക്ഷം കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. അതിനുശേഷം വരുമാനത്തില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.

മെയ് മാസത്തില്‍ 1.73 ലക്ഷം കോടിയും ജൂണില്‍ 1.74 ലക്ഷം കോടിയും ജൂലായില്‍ 1.82 ലക്ഷം കോടിയും ഓഗസ്റ്റില്‍ 1.75 ലക്ഷം കോടിയും സെപ്റ്റംബറില്‍ 1.73 ലക്ഷം കോടിയുമാണ് ലഭിച്ചത്.

X
Top