
ബെംഗളൂരു: നിക്ഷേപ പ്ലാറ്റ്‌ഫോമായ ഗ്രോവ് ഇന്ത്യന്‍ റീട്ടെയ്ല്‍ ബോണ്ട് വിപണിയിലെ ശക്തമായ സാന്നിധ്യമായി. സേവനം ആരംഭിച്ച് തൊട്ടുപിന്നാലെ മുത്തൂറ്റ്, ഫിനാന്‍സ്, കോശമറ്റം ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് എന്നിവയുടെ സമീപകാല പബ്ലിക് ഓഫറുകളില്‍ പ്ലാറ്റ്‌ഫോം പങ്കെടുക്കുകയും ഇരട്ട അക്ക വിഹിതം നേടുകയും ചെയ്തു.
10-20 ശതമാനം റീട്ടെയ്ല്‍ സബ്‌സ്‌ക്രിപ്ഷനുകളാണ് പ്ലാറ്റ്‌ഫോം സംഭാവന ചെയ്തത്. ഓഫ് ലൈന്‍ ബ്രോക്കര്‍മാരും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുമാണ് പരമ്പരാഗതമായി ഈ രംഗത്ത് ആധിപത്യം പുലര്‍ത്തുന്നത്.
അതേസമയം ഗ്രോവിന്റെ ശക്തമായ ഡിജിറ്റല്‍ സാന്നിധ്യവും ഉപഭോക്തൃ സൗഹൃദ ഇന്റര്‍ഫേസും യുവ നിക്ഷേപകരെ ആകര്‍ഷിച്ചു. ഇതില്‍ പലരും ബോണ്ട് വിപണിയില്‍ ആദ്യമാണ്. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ ഓണ്‍ബോര്‍ഡിംഗ് പ്രക്രിയ, ലളിതമായ നാവിഗേഷന്‍ എന്നിവയാണ് പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത..
ഗ്രോവ് വഴി സബ്‌സ്‌ക്രിപ്ഷന്‍ നേടിയ ഇഷ്യുകള്‍ പലിശ വാഗ്ദാനം ചെയ്യുന്ന സ്ഥിരവരുമാന ഉപകരണങ്ങളായ നോണ്‍-കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകളായിരുന്നു (എന്‍സിഡികള്‍).മുത്തൂറ്റ്, കോശമറ്റം, മണപ്പുറം എന്നിവയുടെ ഇഷ്യുകളിലെ ഗ്രോവിന്റെ സംഭാവന ബോണ്ട് വിപണിയിലെ മാറ്റത്തെ സൂചിപ്പിക്കുന്നു. ഈ രംഗത്തും ഡിജിറ്റല്‍ പരിവര്‍ത്തനം സംഭവിക്കുമെന്നതിന്റെ സൂചന.
സ്ഥിരവരുമാന ബോണ്ട് വിപണിയുടെ ജനാധിപത്യവത്ക്കരണമാണിതെന്ന് വ്യവസായ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇത് വഴി ബോണ്ട് വിപണികള്‍ ദൈനംദിന ആക്‌സസിന് വിധേയമാകും. കൂടാതെ ഗ്രോവ് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യും. സ്‌റ്റോക്കുകളും മ്യൂച്വല്‍ ഫണ്ടുകളും ബോണ്ടുകളും ഒരുമിച്ച് വാഗ്ദാനം ചെയ്യുക വഴിയാണിത്.