ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കാർ വിൽപനയിൽ വൻ കുതിപ്പ്

ന്യൂഡൽഹി: കാർ വിൽപനയിൽ കഴിഞ്ഞ സാമ്പത്തിക വർഷം വൻ കുതിപ്പ്. 8.4% ആണ് വർധന. 2023-24 സാമ്പത്തിക വർഷം 42,18,746 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയിൽ വിറ്റുപോയതെന്ന് വാഹന നിർമാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (സിയാം) അറിയിച്ചു.

തൊട്ടു മുൻ വർഷം 38,90,114 കാറുകളാണ് വിറ്റത്. ഇരുചക്ര വാഹനങ്ങളുടെ വിൽപന 13.3% ആണ് ഉയർന്നത്. 1,79,74,365 എണ്ണം വിറ്റു. 2022-23 സാമ്പത്തിക വർഷം ഇത് 1,58,62,771 ആയിരുന്നു. എല്ലാ വിഭാഗങ്ങളിലുമായി 2.38 കോടി വാഹനങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റത്. മുൻ വർഷത്തെ (2.12 കോടി) അപേക്ഷിച്ച് 12.5% വർധന.

എന്നാൽ വാഹന കയറ്റുമതിയിൽ കഴിഞ്ഞ വർഷം 5.5% ഇടിവുണ്ടായി. 45,00,492 യൂണിറ്റുകളാണ് കയറ്റിയയച്ചത്. 2022–23 വർഷം ഇത് 47,61,299 യൂണിറ്റുകളായിരുന്നു.

കേന്ദ്ര സർക്കാരിന്റെ അനുകൂല സമീപനങ്ങളും രാജ്യത്തിന്റെ 7.6% വളർച്ച നിരക്കുമാണ് വാഹന നിർമാണ വ്യവസായത്തിന് കുതിപ്പേകിയതെന്ന് സിയാം പ്രസിഡന്റ് വിനോദ് അഗർവാൾ പറഞ്ഞു.

ഏഴു ലക്ഷം യൂണിറ്റുകൾ കയറ്റുമതി നടത്തിയത് ഉൾപ്പെടെ 50 ലക്ഷം കാറുകളാണ് കഴിഞ്ഞവർഷം വിൽക്കാനായത്. ഇവയിൽ ഏറ്റവുമധികം വിൽപന വർധന (25.8%) എസ്‌യുവി വിഭാഗത്തിലാണ്; 25,20,691 യൂണിറ്റുകൾ.

മുൻവർഷം 20,03,718 വാഹനങ്ങളായിരുന്നു വിൽപന.

X
Top