ന്യൂഡല്‍ഹി: അസംസ്‌കൃത വസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിച്ചിട്ടും ഉത്പാദന കമ്പനികളുടെ അറ്റാദായം 2021-22 കാലയളവില്‍ 50.2 ശതമാനം ഉയര്‍ന്നു. വിവരസാങ്കേതിക (ഐടി) കമ്പനികളുടെ അറ്റാദായവും വര്‍ദ്ധിച്ചു. അതേസമയം ഐടി ഇതര സേവന മേഖല നഷ്ടത്തിലായി.
2021-22 ലെ സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയുടെ പ്രകടനത്തെക്കുറിച്ച് ആര്‍ബിഐ പുറത്തുവിട്ടതാണ് ഈ റിപ്പോര്‍ട്ടുകള്‍. ലിസ്റ്റുചെയ്ത 3,166 സര്‍ക്കാരിതര നോണ്‍ഫിനാന്‍ഷ്യല്‍ (NGNF) കമ്പനികളുടെ സംക്ഷിപ്ത സാമ്പത്തിക ഫലങ്ങളില്‍ നിന്നാണ് ഇവ എടുത്തത്. മൂന്ന് മേഖലകളുടെ പ്രവര്‍ത്തന ലാഭ മാര്‍ജിനുികള്‍ ആരോഗ്യകരമായി തുടര്‍ന്നു.
മാനുഫാക്ചറിംഗ്, ഐടി കമ്പനികളുടെ അറ്റാദായ മാര്‍ജിന്‍ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ഐടി ഇതര സേവന കമ്പനികളുടെ അറ്റാദായ മാര്‍ജിന്‍ നെഗറ്റീവായി. കോവിഡ് 19 പാന്‍ഡെമിക്കിന്റെ പ്രത്യാഘാതങ്ങള്‍ കുറയുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കുകയും ചെയ്തതിനാല്‍ 2021-22 കാലയളവില്‍ സ്വകാര്യ കോര്‍പ്പറേറ്റ് വില്‍പ്പനയും ലാഭവും ആരോഗ്യകരമായ വളര്‍ച്ച രേഖപ്പെടുത്തി. പ്രത്യേകിച്ചും വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍.
1,865 ലിസ്റ്റുചെയ്ത സ്വകാര്യ നിര്‍മ്മാണ കമ്പനികളുടെ വില്‍പ്പന 36.7 ശതമാനം വര്‍ധിച്ചു. കോവിഡ് 19 കാരണം മുന്‍വര്‍ഷം ഇത് 2.8 ശതമാനം മാത്രമായിരുന്നു. ഐടി കമ്പനികളും അവരുടെ പ്രകടനം മെച്ചപ്പെടുത്തി.
വില്‍പ്പന മുന്‍വര്‍ഷത്തെ 4.4 ശതമാനത്തില്‍ നിന്ന് 19.8 ശതമാനമായി വര്‍ധിപ്പിക്കാന്‍ ഐടി കമ്പനികള്‍ക്കായി. ഐടി ഇതര സേവന മേഖലയിലെ വില്‍പ്പന 2021-22 ല്‍ വീണ്ടെടുപ്പ് നടത്തി. മുന്‍ വര്‍ഷത്തെ 14.6 ശതമാനം ഇടിവില്‍ നിന്ന് 27.2 ശതമാനം എന്ന രീതയില്‍ ഈ മേഖലയിലെ വില്‍പ്പന ഉയര്‍ന്നു.
‘ഉല്‍പ്പാദനത്തിലും വില്‍പ്പനയിലും ഉണ്ടായ വര്‍ദ്ധനവിന് അനുസൃതമായി, ഉത്പാദക കമ്പനികളള്‍ അസംസ്‌കൃത വസ്തുക്കള്‍ക്കായി ചെലവഴിച്ച തുകയില്‍ 48.6 ശതമാനം വര്‍ധനനവുണ്ടായി. ഇത് അവരുടെ മൊത്തം അവരുടെ മൊത്തം പ്രകടനത്തെ ബാധിച്ചു,’ കമ്പനികളുടെ ചെലവുകളെക്കുറിച്ച് ആര്‍ബിഐ റിപ്പോര്‍ട്ട് പറഞ്ഞു.