ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

മൊത്ത വില നാണയപ്പെരുപ്പം താഴ്ന്നു

കൊച്ചി: ജനുവരിയില്‍ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം 2.31 ശതമാനത്തിലേക്ക് താഴ്ന്നു.

ഡിസംബറിലിത് 2.37 ശതമാനമായിരുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയില്‍ ഇക്കാലയളവില്‍ 7.47 ശതമാനം വർദ്ധനയുണ്ടായി.

പച്ചക്കറികളുടെ വില സൂചിക ഡിസംബറിലെ 28.65 ശതമാനത്തില്‍ നിന്ന് 8.35 ശതമാനത്തിലേക്ക് കുത്തനെ താഴ്ന്നു. ധാന്യങ്ങളുടെ വിലയില്‍ 7.33 ശതമാനമായി ഉയർന്നു.

ജനുവരിയില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 4.5 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു.

X
Top