
മുംബൈ: ലിസ്റ്റ് ചെയ്യാനൊരുങ്ങുന്ന ഓഹരികളുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയത്തില്‍ വന്‍ വര്‍ദ്ധന. അര്‍ബന്‍ കമ്പനി ഓഹരികള്‍ ഇഷ്യുവിലയായ 103 രൂപയില്‍ നിന്നും 55 ശതമാനം ഉയരത്തിലും ശ്രീനഗര്‍ ഹൗസ് ഓഫ് മംഗല്‍സൂത്ര, ദേവ് ആക്‌സലറേറ്റര്‍ എന്നിവ യഥാക്രമം 19 ശതമാനം, 14 ശതമാനം ഉയരത്തിലുമാണുള്ളത്.
ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) നടക്കാനിരിക്കുന്ന വിഎംസ് ടിഎംടി ഇഷ്യുവിലയായ 99 രൂപയേക്കാള്‍ 20 ശതമാനം പ്രീമിയത്തിലെത്തി. ഐവാല്യു ഇന്‍ഫോ സൊല്യൂഷന്‍സ്, പ്രതീക് സെല്‍സ് ഓഹരികളുടെ ഗ്രേ മാര്‍ക്കറ്റ് ട്രേഡിംഗ് തുടങ്ങിയിട്ടില്ല.
എസ്എംഇ ഓഹരികള്‍
സെപ്തംബര്‍ 18 ന് ലിസ്റ്റ് ചെയ്യുന്ന എയര്‍ഫ്‌ലോ റെയില്‍ ടെക്ക് ഓഹരികള്‍ ഇഷ്യുവിലയേക്കാള്‍ 119 ശതമാനവും എല്‍ടി ഇലവേറ്റര്‍ 28 ശതമാനവും ടെക്ക് ഡി സൈബര്‍ സെക്യൂരിറ്റി 83 ശതമാനവും സംപത് അലുമിനീയം, ജെഡി കേബിള്‍സ് എന്നിവ 15 ശതമാനം വീതവും നേട്ടത്തിലായി.
കോര്‍ബോണ്‍ സ്റ്റീല്‍ എഞ്ചിനീയറിംഗ്, ടൗറിയന്‍ എംപിഎസ്, ജെയ് ആമ്പെ സൂപ്പര്‍ മാര്‍ക്കറ്റ്‌സ് എന്നിവ യഥാക്രമം 15 ശതമാനം, 9 ശതമാനം, 11 ശതമാനം പ്രീമിയത്തിലാണുള്ളത്.