സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

ലോകത്തിലെ ഏറ്റവും വലിയ ആർഇ സ്റ്റോറേജ് പ്ലാന്റ് സ്ഥാപിക്കുമെന്ന് ഗ്രീൻകോ

ഡൽഹി: ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ സംഭരണശാല സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ഗ്രീൻകോ ഗ്രൂപ്പ്. 5,230 മെഗാവാട്ടിന്റെ (MW) പദ്ധതി 3 ബില്യൺ ഡോളർ ചെലവിലാണ് സ്ഥാപിക്കുന്നതെന്നും, ഈ പദ്ധതിക്കായി ആഗോള സ്റ്റീൽ നിർമ്മാതാക്കളായ ആർസെലോർ മിത്തൽ ഏകദേശം 600 മില്യൺ ഡോളർ നീക്കിവച്ചതായും കമ്പനി അറിയിച്ചു. 5,230 മെഗാവാട്ടിൽ 3,000 മെഗാവാട്ട് സോളാറും 550 മെഗാവാട്ട് കാറ്റും 1,680 മെഗാവാട്ട് 6 മണിക്കൂർ പമ്പ് സംഭരണശേഷിയുമാണ് ഈ പദ്ധതിക്കെന്ന് പദ്ധതിയുടെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് കമ്പനി കൂട്ടിച്ചേർത്തു.
2023ഓടെ പദ്ധതി കമ്മീഷൻ ചെയ്യാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഗ്രീൻകോ ഗ്രൂപ്പ് 15 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സൗരോർജ്ജം, കാറ്റ്, ജലവൈദ്യുത ഉൽപ്പാദന ആസ്തികളിൽ 7.5 ജിഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ (RE) കമ്പനികളിൽ ഒന്നാണ്. 3,000 മെഗാവാട്ട് സോളാർ എനർജി കപ്പാസിറ്റിയിൽ 1,000 മെഗാവാട്ട് കപ്പാസിറ്റി സജ്ജീകരിക്കുന്നതിന് ആർസെലർ മിത്തലിന്റെ 600 മില്യൺ ഡോളർ സഹായം ലഭിച്ചെന്ന് കമ്പനി അറിയിച്ചു.

X
Top