കേ​ര​ള പ​ദ്ധ​തി​ക്ക് 100 കോ​ടി, മ​നു​ഷ്യ- വ​ന്യ​മൃ​ഗ സം​ഘ​ര്‍​ഷ ല​ഘൂ​ക​ര​ണ​ത്തി​ന് 100 കോ​ടിശ്രദ്ധേയ പ്രഖ്യാപനങ്ങളുമായി കേരളാ ബജറ്റ്! സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്; റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിനം സൗജന്യ ചികിത്സചൂരല്‍മലയില്‍ ടൗണ്‍ഷിപ് പൂര്‍ത്തിയാകുന്നു; ഫെബ്രുവരിയില്‍ ആദ്യ ബാച്ച് വീടുകള്‍ കൈമാറുംതദ്ദേശസ്ഥാപനങ്ങളിലെ വികസനത്തിന് മുനിസിപ്പല്‍ ബോണ്ട്; വായ്പ എടുക്കാന്‍ പഞ്ചായത്തുകളുംആര്‍ആര്‍ടിഎസ് ട്രെയിനുകളുടെ ആദ്യഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെ; ബജറ്റില്‍ 100 കോടി

ഗ്രീൻസെല്ലിന് 1,200 ഇലക്ട്രിക് ബസുകളുടെ കരാർ

കൊച്ചി: കോണ്‍വെർജെൻസ് എനർജി സർവീസസ് ലിമിറ്റഡില്‍ (സി.ഇ.എസ്.എല്‍) നിന്നും 1,200 ഇലക്‌ട്രിക് ബസുകള്‍ വിതരണം ചെയ്യുന്നതിനും വിന്യസിക്കുന്നതിനുമുള്ള കരാർ ഇലക്‌ട്രിക് മൊബിലിറ്റി കമ്പനിയായ ഗ്രീൻസെല്‍ മൊബിലിറ്റി നേടി. പി.എം ഇ ബസ് സേവാ പദ്ധതിക്ക് കീഴിലാണ് കരാർ.

472 ബസുകള്‍ മദ്ധ്യപ്രദേശിലെ ആറ് നഗരങ്ങളില്‍ വിന്യസിക്കും. ഗ്രീൻസെല്‍ മൊബിലിറ്റിയുടെ 900 ബസുകള്‍ ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സർവീസ് നടത്തുന്നുണ്ട്.

സീറോ എമിഷൻ ഇലക്‌ട്രിക് ബസുകള്‍ വഴി ബഹുജന ഗതാഗതത്തെ പരിവർത്തനം ചെയ്യുക എന്ന ദൗത്യത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ പദ്ധതികളെന്ന് ഗ്രീൻസെല്‍ മൊബിലിറ്റിയുടെ എം.ഡിയും സി.ഇ.ഒയുമായ ദേവേന്ദ്ര ചൗള പറഞ്ഞു,

പ്രത്യേകതകള്‍

  • ഒറ്റ ചാർജില്‍ 250 കിലോമീറ്ററിലധികം ദൂരം, ഫാസ്റ്റ് ചാർജിംഗ് ശേഷി,
  • ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് സഹായത്തോടെ എനർജി ഒപ്രിമൈസേഷൻ,
  • സീറോ ടെയില്‍ പൈപ്പ് എമിഷൻ
  • എയർ കണ്ടീഷനിംഗ്,
  • റിയല്‍ടൈം ട്രാക്കിംഗ്,
  • സി.സി.ടി.വി നിരീക്ഷണം

X
Top