എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

എംസി റോഡിന് സമാന്തരമായി ഗ്രീന്‍ഫീല്‍ഡ് ദേശീയപാത വരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മുതല് അങ്കമാലിവരെ എം.സി. റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി നിര്മിക്കുന്ന നാലുവരി ഗ്രീന്ഫീല്ഡ് പാത തുടങ്ങുക കിളിമാനൂരിനടുത്ത് പുളിമാത്തുനിന്ന്. ഭാരത് മാല പദ്ധതിയില് ഉള്പ്പെടുത്തിയില്ലെങ്കിലും പാതയുമായി മുന്നോട്ടുപോകാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം.

നേരത്തെ നിര്ദിഷ്ട തിരുവനന്തപുരം-തെന്മല ദേശീയപാതയില് അരുവിക്കരയില് നിന്ന് നാലുവരിപ്പാത തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്, ഈ തീരുമാനം ദേശീയപാത അതോറിറ്റി കഴിഞ്ഞദിവസം മാറ്റുകയായിരുന്നു.

നിര്ദിഷ്ട വിഴിഞ്ഞം-നാവായിക്കുളം ഔട്ടര് റിങ് റോഡുമായി കൂട്ടിയോജിപ്പിക്കുന്ന തരത്തില് പുളിമാത്തുനിന്നാകും ഗ്രീന്ഫീല്ഡ് പാത തുടങ്ങുക.

പുളിമാത്ത്, കല്ലറ, കടയ്ക്കല്, അഞ്ചല്, പത്തനാപുരം, കോന്നി, തണ്ണിത്തോട്, റാന്നി, മണിമല, എരുമേലി, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, രാമപുരം, മൂവാറ്റുപുഴ, കോതമംഗലം, കോടനാട്, മലയാറ്റൂര്, മഞ്ഞപ്ര, കാലടി എന്നീ സ്ഥലങ്ങള് പിന്നിട്ട് അങ്കമാലിയില് അവസാനിക്കും.

ഏകദേശം 240 കിലോമീറ്ററാണ് നീളം. 12 താലൂക്കുകളിലെ 79 വില്ലേജില് നിന്ന് ആയിരത്തിലധികം ഹെക്ടര് സ്ഥലമാണ് ഏറ്റെടുക്കേണ്ടിവരിക. നിലവില് ഗ്രീന്ഫീല്ഡ് പാതയ്ക്ക് ഡി.പി.ആര്. തയ്യാറാക്കുന്ന ജോലികള് തുടങ്ങിയിരുന്നു.

ഭോപാല് ആസ്ഥാനമായ ഹൈവേ എന്ജിനിയറിങ് കണ്സള്ട്ടന്റ് സ്ഥാപനമാണ് ഡി.പി.ആര്. തയ്യാറാക്കുന്നത്. എം.സി. റോഡിനു സമാന്തരമായി കിഴക്കന് മേഖലകളിലൂടെയാണ് പാത കടന്നുപോകുന്നത്.

X
Top