ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

1,068 കോടി രൂപയുടെ ത്രൈമാസ അറ്റാദായം നേടി ഗ്രാസിം ഇൻഡസ്ട്രീസ്

ന്യൂഡൽഹി: മാർച്ചിൽ അവസാനിച്ച പാദത്തിലെ അറ്റാദായം 122.41 ശതമാനം വർധിച്ച് 1,068.03 കോടി രൂപയിൽ എത്തിയതായി ഗ്രാസിം ഇൻഡസ്ട്രീസ് അറിയിച്ചു. നിർത്തലാക്കപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നുള്ള ലാഭത്തിന്റെ ഒരു ഭാഗം ഇതിൽ ഉൾപ്പെടുന്നതായും കമ്പനി അറിയിച്ചു. അതേസമയം, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 4,394.25 കോടി രൂപയിൽ നിന്ന് 45.10 ശതമാനം വർധിച്ച് 6,376.39 കോടി രൂപയായി. കമ്പനിയുടെ ഡയറക്ടർ ബോർഡ് 2022 മാർച്ചിൽ അവസാനിച്ച വർഷത്തേക്ക് ഒരു ഇക്വിറ്റി ഷെയറിന് പ്രത്യേക ലാഭ വിഹിതം ഉൾപ്പെടെ മൊത്തം 10 രൂപയുടെ വിഹിതം ശുപാർശ ചെയ്തു. ആദിത്യ ബിർള ഗ്രൂപ്പിലെ പല കമ്പനികളുടെയും ഹോൾഡിംഗ് കമ്പനിയാണ് ഗ്രാസിം ഇൻഡസ്ട്രീസ്.
ഏകീകൃത അടിസ്ഥാനത്തിൽ, ഗ്രാസിം ഇൻഡസ്ട്രീസിന്റെ അറ്റാദായം 4,070.46 കോടി രൂപയായി ഉയർന്നു, മുൻ വർഷം ഇതേ കാലയളവിൽ ഇത് 2,616.64 കോടി രൂപയായിരുന്നു. പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം മുൻ വർഷത്തെ ഇതേ കാലയളവിലെ 24,401.45 കോടി രൂപയിൽ നിന്ന് 28,811.39 കോടി രൂപയായി ഉയർന്നു.

X
Top