
മുംബൈ : നിക്ഷേപകരെ ഉൾപ്പെടുത്താനും ഗ്രാസിമിന് കീഴിൽ പ്രവർത്തിക്കുന്ന പുനരുപയോഗ ഊർജ്ജ ബിസിനസ്സ് വർദ്ധിപ്പിക്കാനും ,സിമന്റ്-ടു-റീട്ടെയിൽ വൈവിധ്യവൽക്കരിക്കാനും കുമാർ മംഗലം ബിർളയുടെ നേതൃത്വത്തിലുള്ള ആദിത്യ ബിർള ഗ്രൂപ്പ് മിഡിൽ ഈസ്റ്റേൺ കമ്പനിയായ നെബ്രാസ് പവറുമായി വിപുലമായ ചർച്ചകളിൽ പ്രവേശിച്ചു.
നെബ്രാസ് പവർ ആദിത്യ ബിർള റിന്യൂവബിൾസുമായി ഒരു പ്രത്യേക കരാറിൽ ഏർപ്പെട്ടിട്ടുണ്ട്, കൂടാതെ രണ്ട് കക്ഷികളും തമ്മിലുള്ള 51:49 സംയുക്‌ത സംരംഭത്തിന്റെ ഭാഗമായി ഏകദേശം 400 മില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
“ആദിത്യ ബിർള റിന്യൂവബിൾസിന് സാമ്പത്തിക വർഷം 2026-ഓടെ 4.5 ഗിഗാ വാട്ട്സ് സ്ഥാപിത ശേഷി കൈവരിക്കാനുള്ള ലക്ഷ്യമുണ്ട്,ഇതിനായി വളർച്ചാ മൂലധനം സമാഹരിക്കേണ്ടതുണ്ട്.
ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് സ്റ്റാൻഡേർഡ് ചാർട്ടേഡ് ആണ് ഇടപാടിന്റെ വിൽപന ഉപദേഷ്ടാവ്.കരാർ വിജയിക്കുകയാണെങ്കിൽ, ഇന്ത്യൻ പുനരുപയോഗ ഊർജ വിഭാഗത്തിൽ നെബ്രാസ് പവറിന്റെ ആദ്യ നിക്ഷേപമായിരിക്കും ഇത്.
2011-ൽ സ്ഥാപിതമായ ഗ്രാസിം അനുബന്ധ സ്ഥാപനമായ ആദിത്യ ബിർള റിന്യൂവബിൾസ് അഞ്ച് തരം പുനരുപയോഗ ഊർജ്ജ സ്രോതസുകൾ അവതരിപ്പിക്കുന്നു .സോളാർ, ഫ്ലോട്ടിംഗ് സോളാർ, സോളാർ-വിൻഡ് ഹൈബ്രിഡ്, കാറ്റ്, ബാറ്ററി സ്റ്റോറേജ് എന്നിവ കൂടാതെ ഇന്ത്യയിലെ പൊതു, സ്വകാര്യ മേഖലയിലെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു. വെബ്‌സൈറ്റ് അനുസരിച്ച്, സ്ഥാപനത്തിന് 9 സംസ്ഥാനങ്ങളിലായി 6 സർക്കാർ യൂട്ടിലിറ്റികളും 50 പുനരുപയോഗ പദ്ധതികളും ഉണ്ട്. 2024 സാമ്പത്തിക വർഷത്തിൽ 86 കോടി രൂപയുടെ വരുമാനം കമ്പനി റിപ്പോർട്ട് ചെയ്തു, ഇത് വർഷം തോറും 55 ശതമാനം കുതിപ്പ് രേഖപ്പെടുത്തി.
ആദിത്യ ബിർള റിന്യൂവബിൾസ് ഈ സാമ്പത്തിക വർഷാവസാനത്തോടെ വൈദ്യുതി ഉൽപാദന ശേഷി മൂന്നിരട്ടിയാക്കുമെന്ന് അതിന്റെ ചെയർമാൻ കുമാർ മംഗളം ബിർള ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ ഗ്രാസിം ഇൻഡസ്ട്രീസിന്റെ 76-ാമത് വാർഷിക പൊതുയോഗത്തിൽ പറഞ്ഞു. 2023 സാമ്പത്തിക വർഷത്തിൽ ആദിത്യ ബിർള റിന്യൂവബിൾസിന്റെ മൊത്തം സ്ഥാപിത ശേഷി 744 മെഗാവാട്ടായിരുന്നു. ബിർളയുടെ അഭിപ്രായത്തിൽ, 2024 മാർച്ച് അവസാനത്തോടെ ഇത് 2 ജിഗാവാട്ടായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു.
ഖത്തറിലെ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ഊർജ്ജ വികസന, നിക്ഷേപ കമ്പനിയാണ് നെബ്രാസ് പവർ. 2014ൽ സ്ഥാപിതമായ ഈ സ്ഥാപനം ഖത്തർ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള സംരംഭമാണ്.
മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ, സബ്-സഹാറൻ ആഫ്രിക്ക, കിഴക്കൻ യൂറോപ്പ്, മധ്യേഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വിപണികളിലാണ് നെബ്രാസ് പവറിന്റെ പ്രാഥമിക നിക്ഷേപങ്ങൾ ഊന്നൽ നല്കുന്നത്.