തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

നിരാശാജനകമായ പ്രകടനം നടത്തി ഗ്രാസിം ഇന്‍ഡസ്ട്രീസ്

ന്യൂഡല്‍ഹി: ഗ്രാസിം ഇന്‍ഡസ്ട്രീസ് മൂന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അറ്റാദായം 47 ശതമാനം ഇടിഞ്ഞ് 257 കോടി രൂപയായി. നികുതി ഇളവ് ലഭ്യമായിട്ടും ലാഭം കുറഞ്ഞത് അപ്രതീക്ഷിതമായി. തുടര്‍ച്ചയായി നോക്കുമ്പോള്‍ ലാഭത്തില്‍ 73 ശതമാനം കുറവാണുണ്ടായിരിക്കുന്നത്.

അദിത്യ ബിര്‍ള ഗ്രൂപ്പ് പതാകവാഹകരമായ കമ്പനിയുടെ വരുമാനം 7 ശതമാനം ഉയര്‍ന്ന് 6196 കോടി രൂപയാണ്. തുടര്‍ച്ചയായി നോക്കുമ്പോള്‍ 8 ശതമാനം ഉയര്‍ച്ച. നിരവധി പ്രതികൂല സാഹചര്യങ്ങളാണ് മുന്‍പിലുണ്ടായിരുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിക്കുന്നു.

ആഗോളമാന്ദ്യമാണ് അതില്‍ പ്രധാനപ്പെട്ടത്. പ്രവര്‍ത്തന ചെലവുകള്‍ രൂക്ഷമായി. അതേസമയം ആഭ്യന്തര ഡിമാന്റുയര്‍ന്നിട്ടുണ്ട്.

രാസവസ്തുക്കളുടെയും മറ്റ് ബിസിനസുകളുടെയും വളര്‍ച്ചയാണ് വരുമാന വളര്‍ച്ചയെ സഹായിച്ചത്, ഇത് യഥാക്രമം 10 ശതമാനവും 18 ശതമാനവും വളര്‍ച്ച നേടി. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5 ശതമാനം കുറഞ്ഞു.

കെമിക്കല്‍ ബിസിനസ്സില്‍ ക്ലോര്‍ ആല്‍ക്കലി, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, ക്ലോറിന്‍ ഡെറിവേറ്റീവുകള്‍ എന്നിവ ഉള്‍പ്പെടുന്നു മറ്റ് ബിസിനസ് വെര്‍ട്ടിക്കലുകള്‍ പ്രധാനമായും ടെക്‌സ്‌റ്റൈല്‍സ്, ഇന്‍സുലേറ്ററുകള്‍, പെയിന്റ്‌സ്, ബി2ബി ഇ-കൊമേഴ്‌സ് എന്നിവയാണ്.

X
Top