ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

അദാനി ഗ്രൂപ്പ് ഓഹരികളില്‍ മൂന്നാംഘട്ട നിക്ഷേപം നടത്തി ജിക്യുജി പാര്‍ട്‌ണേഴ്‌സ്

ന്യൂഡല്‍ഹി: അദാനി ഓഹരികളില്‍ മൂന്നാംഘട്ട നിക്ഷേപം നടത്തിയിരിക്കയാണ് യുഎസ് ആസ്ഥാനമായ ജിക്യുജി പാര്‍ട്‌ണേഴ്‌സ്. ജിക്യുജിയും മറ്റ് നിക്ഷേപകരും ബുധനാഴ്ച ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അദാനി ഓഹരികള്‍ വാങ്ങിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അദാനി എന്റര്‍പ്രൈസസിന്റെ 18 ദശലക്ഷം അഥവാ 1.6 ശതമാനം ഓഹരികളും അദാനി ഗ്രീന്‍ എനര്‍ജിയുടെ 35.2 ദശലക്ഷം അഥവാ 2.2 ശതമാനവും ഇവര്‍ വാങ്ങിയതില്‍ പെടുന്നു.

ബ്ലോക്ക് ഇടപാടിനെ തുടര്‍ന്ന് അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ 5.5 ശതമാനം ഉയര്‍ന്ന് 2,405 രൂപയിലെത്തി. നാല്മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മുതിര്‍ന്ന നിക്ഷേപകനായ രാജീവ് ജെയിന്റെ ജിക്യുജി പാര്‍ട്ണേഴ്സ് എല്‍എല്‍സി, അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തുന്നത്. അദാനി ഗ്രൂപ്പ് കമ്പനിയിലെ പങ്കാളിത്തം മെയ് 23 ന് ഇവര്‍ 10 ശതമാനമായി ഉയര്‍ത്തിയിരുന്നു.

മാര്‍ച്ചിലാണ് ജിക്യുജി പാര്‍ട്ണേഴ്സ് നിക്ഷേപം തുടങ്ങിയത്. അന്ന് നാല് അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ 2 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. ഇതോടെ പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പ് താളം കണ്ടെത്തി.

ഷോര്‍ട്ട്സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണങ്ങളുന്നയിച്ചതിനെ തുടര്‍ന്നാണ് അദാനി ഗ്രൂപ്പ് തകര്‍ച്ച നേരിട്ടത്. ഓഹരി വില കൃത്രിമം, കോര്‍പ്പറേറ്റ് തട്ടിപ്പ് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിച്ചത്. തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണി മൂല്യം ഏകദേശം 150 ബില്യണ്‍ ഡോളര്‍ ചോര്‍ന്നു.

X
Top