ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഹരിത ഹൈഡ്രജന്‍ പ്ലാന്റുകള്‍ക്കായി ബിഡ്ഡുകള്‍ മെയ് മാസത്തോടെ

ന്യൂഡല്‍ഹി: ഗ്രീന്‍-ഹൈഡ്രജന്‍ നിര്‍മ്മാണ-ഉപയോഗ കേന്ദ്രങ്ങള്‍, അവ ഉപയോഗിച്ചുള്ള വളം, സ്റ്റീല്‍ പ്ലാന്റുകള്‍, ഇലക്ട്രോലൈസര്‍ ഫാക്ടറികള്‍ എന്നിവ സ്ഥാപിക്കാന്‍ മെയ് മാസത്തോടെ ബിഡ്ഡുകള്‍ ക്ഷണിക്കും. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലേലത്തില്‍ വിജയിച്ചിക്കുന്നവരുടെ സ്ഥാപനത്തിന് സബ്‌സിഡി നല്‍കും.

ഉടമസ്ഥാവകാശം നിലനിര്‍ത്തുകയും ചെയ്യും. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച 2ബില്യണ്‍ ഡോളര്‍ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതിയുടെ ഭാഗമായാണ് സബ്‌സിഡി വിതരണം.രണ്ട് വളം പ്ലാന്റുകള്‍ക്കായുള്ള ബിഡ്ഡുകളും ഈ കലയളവില്‍ ക്ഷണിക്കും. ഗ്രീന്‍ ഹൈഡ്രജനും ഗ്രീന്‍ അമോണിയയും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന പ്ലാന്റുകളാണ് ഇവ.

ഒരു വര്‍ഷത്തിനകം കരാര്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബഹിര്‍ഗമനം കുറയ്ക്കാനും രാജ്യത്തെ പ്രധാന ഗ്രീന്‍ ഹൈഡ്രജന്‍ കയറ്റുമതിക്കാരാക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതി ആവിഷ്‌ക്കരിച്ചത്. പുനരുപയോഗ ഊര്‍ജം ഉപയോഗിച്ചാണ് ഗ്രീന്‍ ഹൈഡ്രജന്‍ നിര്‍മ്മിക്കുക.

ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഹൈഡ്രജന് പകരം ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗപ്പെടുത്താനാണ് നീക്കം. ഉരുക്ക്,വളം നിര്‍മ്മാണത്തിനും ഗതാഗതാവശ്യത്തിനും ഇവ ഇന്ധനമാക്കാനാകും. റിലയന്‍സ്, അദാനി ഗ്രൂപ്പ് എന്നിവ ഗ്രീന്‍ ഹൈഡ്രജന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനോടകം കോടികള്‍ ചെലവഴിച്ചു കഴിഞ്ഞു.

ഗ്രീന്‍ ഹൈഡ്രജന്‍ നിര്‍മ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഇലക്ട്രോലൈസര്‍ ഫാക്ടറികളും ഹബ്ബുകളുമാണ് ഈ കമ്പനികള്‍ സ്ഥാപിച്ചിട്ടുള്ളത്.

X
Top