
ന്യൂഡല്‍ഹി: സര്‍ക്കാര്‍ 3 ലക്ഷം ടണ്ണിന്റെ ഉള്ള സംഭരണം നടത്തിയതായി
ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് അറിയിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20 ശതമാനം അധികമാണിത്. കൂടാതെ ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ (ബാര്‍ക്ക്) വികിരണം പരിശോധിക്കുന്നുണ്ട്.
ഷെല്‍ഫ് ലൈഫ് നീട്ടാനാണ് ഇത്. വിതരണ ആവശ്യം നിറവേറ്റുന്നതിനാണ് ബഫര്‍ സ്റ്റോക്കുകള്‍ ഉപയോഗിക്കുക. പ്രൈസ് സ്റ്റെബിലൈസേഷന്‍ ഫണ്ടിന് (പിഎസ്എഫ്) കീഴിലാണിത്.
ബഫര്‍ സ്റ്റോക്കിനായി സംഭരിക്കുന്ന ഉള്ളി ഇപ്പോള്‍ പൂര്‍ത്തിയായ റാബി സീസണില്‍ നിന്നുള്ളതാണെന്നും സെക്രട്ടറി പറയുന്നു. നിലവില്‍, ഖാരിഫ് ഉള്ളി വിതയ്ക്കല്‍ നടക്കുകയാണ്. അതിന്റെ വരവ് ഒക്ടോബറിലാണ് ആരംഭിക്കുക.
2022-23 ല്‍ സര്‍ക്കാര്‍ 2.51 ലക്ഷം മെട്രിക് ടണ്‍ ഉള്ളി സംഭരിക്കുകയും 2022 സെപ്റ്റംബര്‍, 2023 ജനുവരി മാസങ്ങളില്‍ പ്രധാന ഉപഭോഗ കേന്ദ്രങ്ങളില്‍ വിതരണം നടത്തുകയും ചെയ്തു. ഇന്ത്യയിലെ ഉള്ളി ഉല്‍പാദനത്തിന്റെ 65 ശതമാനവും ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ വിളവെടുക്കുന്ന റാബി ഉള്ളിയില്‍ നിന്നാണ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ ഖാരിഫ് വിളവെടുപ്പുുവരെ ഇത് ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നു.






