തുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച പിശകുകളെ കുറ്റകൃത്യ പരിധിയില്‍ നിന്നൊഴിവാക്കും

ന്യൂഡല്‍ഹി: ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച ആയിരത്തോളം പിശകുകളെ കുറ്റകൃത്യ പരിധിയില്‍ നിന്നൊഴിവാക്കുമെന്ന് വാണിജ്യവകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍. ബൗദ്ധിക സ്വത്തവകാശ (ഐപി) നിയമങ്ങള്‍ ലളിതമാക്കുന്നതിന്റെയും ഉപയോക്തൃ സൗഹൃദമാക്കുന്നതിന്റെയും ഭാഗമായാണ് ഇത്.

ബന്ധപ്പെട്ട വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യും. മാറ്റങ്ങള്‍ ബൗദ്ധികാവകാശ ചട്ടക്കൂടിനെ നൂതനവും സൗഹാര്‍ദ്ദപരവുമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഉത്പന്നങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി പേറ്റന്റ് കാലാവധി ദീര്‍ഘിപ്പിക്കുന്ന മരുന്നുകമ്പനികളുടെ പ്രവണതകളെ മന്ത്രി ചൂണ്ടിക്കാട്ടുന്നു. ഇത് മരുന്നുകള്‍ക്ക് വില കൂടാനും മറ്റ് രാജ്യങ്ങള്‍ റിട്ടാലിയേറ്ററി താരിഫ് ഏര്‍പ്പെടുത്താനും ഇടയാക്കുന്നു.

ഡാറ്റ സംരക്ഷണത്തിന്റെ അഭാവമാണ് ഇന്ത്യ നേരിടുന്ന മറ്റൊരു പ്രശ്‌നം. ഇത് രാജ്യത്തെ ഗവേഷണ,വികസന പ്രവര്‍ത്തനങ്ങള്‍ തടയുന്നു. മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ഡാറ്റ സംരക്ഷണം ചൂണ്ടിക്കാട്ടി പിന്മാറുന്നതാണ് കാരണം.

സ്വിറ്റ്‌സര്‍ലന്റും യുകെയുമാണ് ഇക്കാര്യത്തില്‍ വലിയ ആശങ്ക പങ്കുവച്ചതെന്നും ഇരു രാജ്യങ്ങളുമായും ബൗദ്ധിക സ്വത്തവകാശ ചാപ്റ്റര്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

X
Top