
ന്യൂഡല്‍ഹി: കേന്ദ്രം, ഏറ്റവും പുതിയ അവലോകനത്തില്‍, ക്രൂഡ് ഓയില്‍ ഉത്പാദനത്തിന് ഈടാക്കുന്ന വിന്‍ഡ്ഫാള്‍ ലാഭനികുതി എടുത്തുകളഞ്ഞു. നേരത്തെയിത് 3,500 രൂപയായിരുന്നു. ഡീസലിന്റെ വിന്‍ഡ്ഫാള്‍ നികുതി ലിറ്ററിന് 1 രൂപയില്‍ നിന്ന് 0.5/ലിറ്ററായി കുറച്ചിട്ടുണ്ട്.
ഒപെക് പ്ലസ് ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ ബ്രെന്റ് അവധി വില 6 ശതമാനമുയര്‍ന്ന് ബാരലിന് 84.58 ഡോളറിലെത്തിയിരുന്നു. എടിഎഫിനും(ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍) പെട്രോളിയത്തിനുമുള്ള വിന്‍ഡ്ഫാള്‍ നികുതി പൂജ്യമാക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്.
പുതിയ പരിഷ്‌ക്കാരം ചൊവ്വാഴ്ച പ്രാബല്യത്തില്‍ വരും. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 25000 കോടി രൂപയാണ് വിന്‍ഡ് ഫാള്‍ ഗെയിന്‍ നികുതിയായി പ്രതീക്ഷിക്കുന്നത്. എല്ലാ രണ്ടാഴ്ചയിലുമാണ് പരിഷ്‌ക്കരണം.
ഊര്‍ജ്ജ കമ്പനികളുടെ സൂപ്പര്‍ നോര്‍മല്‍ ലാഭത്തിന് മേല്‍ ചുമത്തുന്ന നികുതിയാണ് വിന്‍ഡ് ഫാള്‍ ഗെയിന്‍. ഇത്തരത്തില്‍ നികുതി ചുമത്തുന്ന രാജ്യങ്ങളുടെ ഗണത്തില്‍ 2022 ജൂലൈ 1 നാണ് ഇന്ത്യ ചേരുന്നത്.ബാരലിന് 75 ഡോളര്‍ എന്ന പരിധിക്ക് മുകളില്‍ ലഭിക്കുന്ന വിലയില്‍ അഥവാ എണ്ണ ഉല്‍പ്പാദകര്‍ ഉണ്ടാക്കുന്ന അപ്രതീക്ഷിത ലാഭത്തിന് നികുതി ചുമത്തപ്പെടും.
വിദേശ കയറ്റുമതിയിലൂടെ റിഫൈനര്‍മാര്‍ നേടുന്ന മാര്‍ജിനുകള്‍ അടിസ്ഥാനമാക്കിയാണ് ലെവി നിശ്ചയിക്കുക. ഈ മാര്‍ജിനുകള്‍ പ്രാഥമികമായി അന്താരാഷ്ട്ര എണ്ണ വിലയും വിലയും തമ്മിലുള്ള വ്യത്യാസമാണ്.