ഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതി

ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സ്വകാര്യവത്ക്കരണം: അടുത്തമാസം ബിഡ്ഡുകള്‍ ക്ഷണിച്ചേയ്ക്കും

ന്യൂഡല്‍ഹി: ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്സിഐ) സ്വകാര്യവല്‍ക്കരണത്തിനായി അടുത്ത മാസം സാമ്പത്തിക ബിഡ്ഡുകള്‍ ക്ഷണിച്ചേയ്ക്കും. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടനുസരിച്ച്, കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ഇക്കാര്യത്തില്‍ ഏപ്രില് 14 ന് അന്തിമ തീരുമാനം എടുക്കും. കമ്പനിയുടെ 63.75 ശതമാനം ഓഹരികളാണ് സര്‍ക്കാര്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്.

എന്നാല്‍ അതിന് മുന്‍പ് എസ്സിഐയ്ക്ക് അതിന്റെ നോണ്‍ കോര്‍ ആസ്തികള്‍ വില്‍ക്കേണ്ടിയിരുന്നു. തുടര്‍ന്ന് കോര്‍ അസറ്റുകള്‍ വിഭജിച്ച് ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലാന്റ് ആന്റ് അസറ്റ് ലിമിറ്റഡ് (എസ്സിഐഎല്‍എഎല്‍) രൂപീകരിച്ചു.കഴിഞ്ഞ മാസം 31 നാണ് വിഭജനം പൂര്‍ത്തിയായത്.

എസ്സിഐഎല്‍എഎല്ലിന്റെ ലിസ്റ്റിംഗ് ഏപ്രില്‍ 23 ന് മുന്‍പാകെ നടക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതിന് ശേഷമായിരിക്കും ബിഡ്ഡുകള്‍ ക്ഷണിക്കുക. കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ സര്‍ക്കാരിന്റെ 31 ശതമാനം ഓഹരികള്‍ക്കായി പ്രാരംഭ ബിഡ്ഡുകള്‍ ക്ഷണിക്കാനുള്ള നിര്‍ദ്ദേശവും കാബിനറ്റ് പാനല്‍ പരിഗണിക്കുന്നുണ്ട്.

X
Top