എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

ഹരിത ഹൈഡ്രജന്‍ വ്യവസായം: 2.2 ബില്യണ്‍ ഡോളറിന്റെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി

ന്യൂഡല്‍ഹി: ഹരിത ഹൈഡ്രജന്‍ വ്യവസായം പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ 2 ബില്യണ്‍ ഡോളര്‍ പദ്ധതി ആസൂത്രണം ചെയ്യുന്നു. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തതാണിത്. ആനുകൂല്യങ്ങള്‍ വഴിയായിരിക്കും കമ്പനികള്‍ക്ക് തുക ലഭ്യമാക്കുക.

ഫെബ്രുവരി 1 ലെ ബജറ്റിലായിരിക്കും പദ്ധതി പ്രഖ്യാപിക്കുക. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്ത്യന്‍ ഓയില്‍, എന്‍ടിപിസി, അദാനി എന്റര്‍പ്രൈസസ്, ജെഎസ്ഡബ്ല്യു എനര്‍ജി, ആക്മി സോളാര്‍ എന്നിവ വന്‍ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതികള്‍ ഇതിനോടകം ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പും ഫ്രാന്‍സിലെ ടോട്ടല്‍ എനര്‍ജിസും ‘ലോകത്തിലെ ഏറ്റവും വലിയ ഹരിത ഹൈഡ്രജന്‍ ആവാസവ്യവസ്ഥ’ സൃഷ്ടിക്കാനും ഒരുങ്ങുന്നു.

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഈയിടെ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയിരുന്നു. പദ്ധതി മുഖേന ഇവര്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ ലഭ്യമായേക്കും. ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദന ചെലവ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ചിലൊന്നായി കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

നിലവില്‍ ഇന്ത്യയില്‍ കിലോയ്ക്ക് 300 മുതല്‍ 400 രൂപ വരെയാണ് ചെലവ്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതികള്‍ക്ക് ഇതിനോടകം ബില്യണ്‍ ഡോളറിന്റെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

X
Top