ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിലെ 10% ഓഹരി വിൽക്കാൻ പദ്ധതിയിട്ട് കേന്ദ്ര സർക്കാർ

ഡൽഹി: മാസഗോൺ ഡോക്ക് ഷിപ്പ്‌ബിൽഡേഴ്‌സ് ലിമിറ്റഡിന്റെ 10% വരെ ഓഹരികൾ വിൽക്കാൻ സർക്കാർ പദ്ധതിയിടുന്നു. ഇതിനുള്ള നിർദ്ദേശം ഉടൻ തന്നെ നിലവിൽ വന്നേക്കുമെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഥാപനത്തിൽ സർക്കാരിന് 84.83 ശതമാനം ഓഹരിയുണ്ട്. നിലവിലെ മൂല്യനിർണ്ണയത്തിൽ കമ്പനിയുടെ 10% ഓഹരികൾ വിൽക്കുന്നതിലൂടെ സർക്കാരിന് ഏകദേശം 570 കോടി രൂപ സമാഹരിക്കാനാകും. ഓഫർ ഫോർ സെയിൽ വഴി ഓഹരി വിൽപ്പന നടത്തുമെന്നും, അഡ്മിനിസ്ട്രേറ്റീവ് മന്ത്രാലയവും ഓഹരി വിറ്റഴിക്കൽ വകുപ്പും തമ്മിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ഈ വർഷത്തിനുള്ളിൽ ഇടപാട് പൂർത്തിയാകുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച ബിഎസ്ഇയിൽ മാസഗോൺ ഡോക്ക് ഓഹരികൾ 3.8 ശതമാനം ഇടിഞ്ഞ് 285.70 രൂപയിൽ ക്ലോസ് ചെയ്തു. 2020 ൽ ലിസ്റ്റ് ചെയ്ത കമ്പനിയുടെ 15.17% ഓഹരികൾ സർക്കാർ അന്നുതന്നെ ഏകദേശം 440 കോടി രൂപയ്ക്ക് വിറ്റഴിച്ചിരുന്നു. 2020ൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ പൊതുമേഖലാ സ്ഥാപനമായിരുന്നു ഇത്. നടപ്പ് സാമ്പത്തിക വർഷത്തിൽ  65,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കലാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുവരെ, 23 സാമ്പത്തിക വർഷത്തിൽ സർക്കാർ ഓഹരി വിറ്റഴിക്കലിലൂടെ ഏകദേശം 23,575 കോടി രൂപ സമാഹരിച്ചു. 

ഇന്ത്യൻ നാവികസേനയ്ക്കും ഓഫ്‌ഷോർ പ്ലാറ്റ്‌ഫോമുകൾക്കുമായി യുദ്ധക്കപ്പലുകളും അന്തർവാഹിനികളും ഓഫ്‌ഷോർ ഓയിൽ ഡ്രില്ലിംഗിനുള്ള അനുബന്ധ സഹായ കപ്പലുകളും നിർമ്മിക്കുന്ന ഒരു കപ്പൽശാലയാണ് മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് (MDL). കൂടാതെ, ടാങ്കറുകൾ, ചരക്ക് ബൾക്ക് കാരിയറുകൾ, യാത്രാ കപ്പലുകൾ, ഫെറികൾ എന്നിവയും കമ്പനി നിർമ്മിക്കുന്നുണ്ട്.

X
Top