
മുംബൈ: എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ തന്ത്രപരമായ വില്‍പ്പനയ്ക്കായി ധനമന്ത്രാലയം സാമ്പത്തിക ബിഡ്ഡുകള്‍ ക്ഷണിച്ചേയ്ക്കും. സെപ്തംബറിലായിരിക്കും ഇത് സംബന്ധിച്ച നടപടികളുണ്ടാകുക.സ്വകാര്യവല്‍ക്കരണം നിര്‍ത്താനുള്ള അഭ്യര്‍ത്ഥനകള്‍ സര്‍ക്കാര്‍ പരിഗണിക്കില്ലെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കിഷന്റാവു കരാദ് ഓഗസ്റ്റ് 7 ന് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
”എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ തന്ത്രപരമായ വില്‍പ്പനയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഓഹരി വില്‍പനയ്ക്ക് ഉടന്‍ എഎം അംഗീകാരം നല്‍കും. ഒരു മാസത്തിനുള്ളില്‍ ഡിഐപിഎഎം സാമ്പത്തിക ബിഡ്ഡുകള്‍ ക്ഷണിക്കും, ‘ഉദ്യോഗസ്ഥര്‍ മണികണ്‍ട്രോളിനോട് പറഞ്ഞു.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന് ഗഡ്കരി, ധനകാര്യ മന്ത്രി നിര് മല സീതാരാമന് , ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി എന്നിവരാണ് എഎമ്മില്‍ ഉള്‍പ്പെടുന്നത്. സാമ്പത്തിക ബിഡ്ഡുകള്‍ സമര്‍പ്പിക്കുന്നതിനായി റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ (ആര്‍എഫ്പി), എസ്പിഎ എന്നിവ ഇടപാട് ഉപദേഷ്ടാവുമായി (ടിഎ) പങ്കിടും.മൂല്യനിര്‍ണ്ണയ മാനദണ്ഡങ്ങള്‍ വിവരിക്കുന്ന രേഖയാണ് ആര്‍എഫ്പി.
പകര്‍ച്ചവ്യാധി സമയത്ത് അടിയന്തിര മെഡിക്കല്‍ സാമഗ്രികള്‍ വാങ്ങുന്നതിലും വിതരണം ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ച സ്ഥാപനമാണ് എച്ച്എല്‍എല്‍ ലൈഫ് കെയര്‍. തിരുവനന്തപുരത്താണ് എച്ച്എല്‍എല്‍ ലൈഫ്കെയര്‍ സ്ഥിതി ചെയ്യുന്നത്.
സ്ഥാപനത്തെ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിനെതിരെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.