അവികസിത രാജ്യങ്ങളുമായി എഐ മോഡലുകള്‍ പങ്കിടാന്‍ ഇന്ത്യഇന്ത്യയിലെ സമ്പന്ന സംസ്ഥാനം ഗോവ; കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ പട്ടിക പുറത്ത്2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്‌ടി ഇല്ല; വാര്‍ത്തകള്‍ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയംആറ് വർഷത്തിനിടെ സ്വർണ വിലയിൽ 200% വർദ്ധനഇന്ത്യ-യുകെ വ്യാപാര കരാര്‍: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളുടെ ആനുകൂല്യം യുകെ കമ്പനികള്‍ക്കും ലഭ്യമാകും

ഇലക്ട്രോണിക് നിര്‍മ്മാണ പദ്ധതി ജൂലൈയ്ക്ക് ശേഷവും നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇലക്ട്രോണിക് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്‌കീമിനുള്ള (ഇസിഎംഎസ്) അപേക്ഷ ജൂലൈയ്ക്ക് ശേഷവും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. സ്‌ക്കീമിന് ലഭ്യമായ മികച്ച സ്വീകാര്യത കണക്കിലെടുത്താണിത്.

ആദ്യ 20 ദിനങ്ങളില്‍ സ്‌ക്കീമിന് 70 അപേക്ഷകള്‍ ലഭിച്ചിരുന്നു. ടാറ്റ ഇലക്ട്രോണിക്‌സ്, ഡിക്‌സണ്‍ ടെക്‌നോളജീസ്, ഫോക്‌സ്‌കോണ്‍ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ അപേക്ഷിച്ചവരില്‍ പെടും.

23,000 കോടി രൂപയുടെ പദ്ധതി മെയ് 1നാണ് ആരംഭിച്ചത്.

ഇലക്ട്രോണിക്‌സ് ഘടക നിര്‍മ്മാണ ആവാസവ്യവസ്ഥയില്‍ വലിയ നിക്ഷേപങ്ങള്‍ (ആഗോള/ആഭ്യന്തര) ആകര്‍ഷിക്കുക, ശേഷിയും കഴിവുകളും വികസിപ്പിച്ചുകൊണ്ട് ആഭ്യന്തര മൂല്യവര്‍ദ്ധന (DVA) വര്‍ദ്ധിപ്പിക്കുക, ഇന്ത്യന്‍ കമ്പനികളെ ആഗോള മൂല്യ ശൃംഖലകളുമായി (GVC-IÄ) സംയോജിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍.

ഇതുവഴി 59350 കോടി രൂപയുടെ നിക്ഷേപം,91600 പേര്‍ക്ക് തൊഴില്‍, 4.56,500 കോടി രൂപയുടെ ഉത്പാദനം എന്നിവ കേന്ദ്രസര്‍ക്കാര്‍ വിഭാവന ചെയ്യുന്നു.

X
Top