ജിഎസ്ടി സ്ലാബ് പരിഷ്കരണം ട്രംപിന്റെ ഭീഷണി നേരിടാനല്ലെന്ന് കേന്ദ്രംവ്യാപാര ചര്‍ച്ച: യുഎസ് സംഘത്തിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ചുഇന്ത്യയില്‍ വില്‍ക്കുന്ന 99% മൈബൈല്‍ ഫോണും മെയ്ഡ് ഇൻ ഇന്ത്യതരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരം

പുതിയ മേഖലകളില്‍ മൂലധന നിക്ഷേപത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യരംഗത്തെ ചെലവഴിക്കല്‍ വര്‍ദ്ധിപ്പിക്കാനായി പുതിയ മേഖലകളില്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. നഗര ശുചിത്വം, ഷിപ്പിംഗ് എന്നീ മേഖലകളില്‍ സര്‍ക്കാര്‍ കൂടുതല്‍ മൂലധന നിക്ഷേപം നടത്തിയേക്കുമെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്വകാര്യ നിക്ഷേപം വീണ്ടെടുക്കാത്ത സാഹചര്യത്തില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കും.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ മൂലധന ചെലവ് 15.48 ലക്ഷം കോടി രൂപയാകുമെന്ന് പ്രതീക്ഷപ്പെടുന്നു. അതേസമയം ബജറ്റില്‍ കണക്കാക്കിയ തുക 11.21 ലക്ഷം കോടി രൂപയാണ്. ഇത് മുന്‍ സാമ്പത്തികവര്‍ഷത്തിന് ഏതാണ്ട് സമമാണ്.

2026 സാമ്പത്തികവര്‍ഷത്തിന്റ ആദ്യ രണ്ട് മാസങ്ങളില്‍ 2.21 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചു കഴിഞ്ഞു. മൊത്തം വാര്‍ഷിക ലക്ഷ്യത്തിന്റെ 20 ശതമാനം.തൊട്ടുമുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 54.12 ശതമാനം കൂടുതല്‍.

2025-26 ലെ ബജറ്റിന്റെ ഭാഗമായി, ഈ സാമ്പത്തിക വര്‍ഷത്തേക്ക് റോഡ്, ഗതാഗത മന്ത്രാലയത്തിന് 2.72 ലക്ഷം കോടി രൂപയും ഭവന മന്ത്രാലയത്തിന് 37,623.38 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

X
Top