എണ്ണ ലഭ്യതയിൽ ഇന്ത്യ സുരക്ഷിതമെന്ന് പ്രധാനമന്ത്രി; കൈവശമുള്ളത് 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതിവിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കും

പരുത്തിയുടെ ഇറക്കുമതി തീരുവ താല്‍ക്കാലികമായി റദ്ദാക്കി, വസ്ത്രവ്യവസായത്തിന് ആശ്വാസം

ന്യൂഡല്‍ഹി: പരുത്തിയുടെ ഇറക്കുമതി തീരുവ ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 30 വരെ കേന്ദ്രം ഒഴിവാക്കി. ഇളവുകള്‍ മേഖലയെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുമെന്ന് വ്യവസായ ഗ്രൂപ്പുകള്‍ അറിയിക്കുന്നു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്ട്രി (സിറ്റി) ഉള്‍പ്പടെയുള്ള സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിനെ സമീപിച്ചിരുന്നു. 11 ശതമാനം ഇറക്കുമതി തീരുവയാണ് നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പരുത്തിയ്ക്ക് മേല്‍ ചുമത്തുന്നത്.

ഇന്ത്യയുടെ പരുത്തി ഇറക്കുമതിയുടെ 19 ശതമാനം യുഎസില്‍ നിന്നാണ്. കഴിഞ്ഞവര്‍ഷത്തില്‍ 40-50 ശതമാനം ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ വസ്ത്രവ്യാപാരികള്‍ പിന്നീട് വില കുറഞ്ഞ ബ്രസീലിയന്‍ പരുത്തിയെ ആശ്രയിച്ചു തുടങ്ങി.

യുഎസ് തീരുവയ്ക്ക് പുറമെ കുറഞ്ഞ ഉത്പാദന ശേഷിയും തൊഴില്‍ ശേഷിയുടെ കുറവും ഇന്ത്യന്‍ വസ്ത്ര വ്യവസായത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇതോടെ പല കമ്പനികളും വിദേശത്ത് ഉത്പാദനം തുടങ്ങാന്‍ പദ്ധതിയിട്ടു.

അതേസമയം വസ്ത്രകയറ്റുമതി 2030 ഓടെ 100 ബില്യണ്‍ ഡോളറും മൊത്തം വ്യവസായ മൂല്യം 350 ബില്യണ്‍ ഡോളറുമാക്കാനാണ് കേന്ദ്രപദ്ധതി. നിലവില്‍ ഇന്ത്യന്‍ വസ്ത്രവ്യവസായം ബില്യണ്‍ ഡോളറിന്റെതാണ്.

യുഎസ് ഏര്‍പ്പെടുത്തിയ 50 തീരുവ വ്യവസായത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതിനിടെയാണ് നീക്കം. യുഎസ് ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ 25 ശതമാനം തീരുവ നിലവില്‍ വന്നപ്പോള്‍ 25 ശതമാനം അധിക തീരുവ ഓഗസ്റ്റ് 27 ന് പ്രാബല്യത്തില്‍ വരും.

X
Top