ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

യൂറിയ ഗോള്‍ഡ് വിലനിര്‍ണ്ണയത്തിനും സബ്സിഡിയ്ക്കും ഇന്റര്‍മിനിസ്റ്റീരിയല്‍ കമ്മിറ്റി

ന്യൂഡല്‍ഹി: യൂറിയ ഗോള്‍ഡ് അഥവാ സള്‍ഫര്‍ യൂറിയയുടെ വില, സബ്സിഡി നിര്‍ണ്ണയത്തിന് ഉന്നതതല ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി രൂപീകരിക്കുന്നു.റാബി സീസണില്‍ (ശൈത്യകാല വിളകള്‍) ലഭ്യമാക്കുന്ന യൂറിയ ഗോള്‍ഡിന്റെ വിവിധ വശങ്ങളാണ് സമിതി ചര്‍ച്ച ചെയ്യുക. സള്‍ഫര്‍ കോട്ടഡ് യൂറിയയ്ക്ക് ഈ ആഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയേക്കും.

അതിന് ശേഷമായിരിക്കും ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി രൂപീകരണം. സള്‍ഫര്‍ കോട്ടഡ് യൂറിയയ്ക്കുള്ള സബ്സിഡി, യൂറിയ സബ്സിഡിയ് കീഴില്‍ വരുമോ പിഎന്‍കെ സബ്സിഡിയ്ക്ക് കീഴില്‍ വരുമോ എന്ന് തീരുമാനിക്കേണ്ടതുണ്ട്.

‘സബ്സിഡി, വിലനിര്‍ണ്ണയം, ബാഗിന്റെ വലുപ്പം മുതലായവയുടെ മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ ഒരു സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കും. യൂറിയ ഗോള്‍ഡിന് ഈ ആഴ്ച മന്ത്രിസഭ അംഗീകാരം നല്‍കും, ” ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

സള്‍ഫര്‍ കോട്ടഡ് യൂറിയ, നൈട്രജന്‍ സാവധാനം പുറത്തുവിടാന്‍ സഹായിക്കുന്നു. ഇത് യൂറിയ ഉപഭോഗത്തിന് പകരമാവുകയും വളത്തിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്യും. 15 കിലോഗ്രാം യൂറിയ ഗോള്‍ഡ് പരമ്പരാഗത യൂറിയയുടെ 20 കിലോയ്ക്ക് തുല്യമാണ്.

X
Top