ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

25,000 കോടി രൂപ കയറ്റുമതി പ്രോത്സാഹന പദ്ധതി ആവിഷ്‌ക്കരിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ കയറ്റുമതിക്കാരെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 25,000 കോടി രൂപയുടെ കയറ്റുമതി പദ്ധതി ആവിഷ്‌ക്കരിക്കുന്നു. യുഎസ് ഇന്ത്യയ്‌ക്കെതിരെ അധിക തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണിത്.

ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്ക് (എംഎസ്എംഇ) ലളിതമായ വായ്പാ സൗകര്യങ്ങള്‍, പലിശ തുല്യമാക്കല്‍, ഓണ്‍ലൈന്‍ വഴി വ്യാപാര നടത്തുന്നവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, ട്രേഡ് ഫിനാന്‍സ്, ഗുണനിലവാരം ഉറപ്പാക്കല്‍, വിദേശ വിപണി വികസനം, ബ്രാന്‍ഡിംഗ്, ലോജിസ്റ്റിക്‌സ്, കയറ്റുമതി സംഭരണശാലകള്‍ എന്നിവയ്ക്കുള്ള പിന്തുണ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. നിലവില്‍  ചെലവു ധന സമിതി (ഇ.എഫ്.സി.)യുടെ പരിഗണനയിലുള്ള പദ്ധതിയ്ക്ക് മന്തിസഭാ അനുമതി ഉടന്‍ ലഭ്യമായേക്കും.

വാണിജ്യ മന്ത്രാലയം, ധനമന്ത്രാലയം, എം.എസ്.എം.ഇ. മന്ത്രാലയം, എക്‌സിം ബാങ്ക്, കയറ്റുമതി ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (ഇ.സി.ജി.സി.), മൈക്രോ-സ്‌മോള്‍ എന്റര്‍പ്രൈസസ് ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് (സി.ജി.ടി.എം.എസ്.ഇ.), നാഷണല്‍ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി (എന്‍.സി.ജി.ടി.സി.), കയറ്റുമതി പ്രോത്സാഹന കൗണ്‍സിലുകള്‍, വ്യവസായ സംഘടനകള്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയുടെ  സംയുക്ത സഹകരണത്തില്‍ മിഷന്‍ നടപ്പിലാകും.

ഇന്ത്യന്‍ കയറ്റുമതിക്ക് ദീര്‍ഘകാല അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പരമ്പരാഗത സബ്സിഡി രീതികള്‍ക്കുപകരം, ആഗോള നിലവാരത്തില്‍ കയറ്റുമതിക്കാരെ എത്തിക്കുന്നതിനുള്ള പിന്തുണ ഉറപ്പാക്കുന്നു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവ ടെക്‌സ്‌റ്റൈല്‍സ്, കെമിക്കല്‍സ്, ലെതര്‍, പാദരക്ഷ തുടങ്ങിയ മേഖലകളെ ബാധിക്കും.

X
Top