കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

വോഡഫോൺ ഐഡിയയുടെ ഏറ്റവും വലിയ ഓഹരി ഉടമയാകാൻ കേന്ദ്ര സർക്കാർ

ഡൽഹി: വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ (Vi) ഏറ്റവും വലിയ ഓഹരി ഉടമയാകാൻ കേന്ദ്ര സർക്കാർ ഉടൻ ഒരുങ്ങുകയാണ്. മാറ്റിവെച്ച കുടിശ്ശികയുടെ മേൽ ടെൽകോയുടെ സമാഹരിച്ച പലിശ ബാധ്യത ഇക്വിറ്റിയാക്കി മാറ്റിയതിന് ശേഷം കമ്പനിയിൽ സർക്കാർ 33 ശതമാനം കൈവശം വെക്കും. 2013ലെ കമ്പനി നിയമത്തിലെ സെക്ഷൻ 62 (4) പ്രകാരം ടെലികോം കമ്പനിയുടെ പലിശ ബാധ്യതയായ 16,133 കോടി രൂപ സർക്കാർ ഓഹരികളാക്കി മാറ്റും. കടക്കെണിയിലായ വൊഡാഫോൺ ഐഡിയയെ ഫണ്ട് ശേഖരണ ലക്ഷ്യത്തിലെത്താൻ ഈ നീക്കം സഹായിക്കും. വൊഡാഫോൺ ഐഡിയയിൽ 33 ശതമാനം ഓഹരികൾ സർക്കാർ കൈവശം വച്ചിരിക്കുകയാണെന്നും കുടിശ്ശികയുടെ പരിവർത്തനം ഉടൻ പൂർത്തിയാകുമെന്നും ഒരു സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.

ഇക്വിറ്റികളിലേക്കുള്ള പരിവർത്തനത്തിന് ശേഷം, കേന്ദ്ര ഗവൺമെന്റിന് കമ്പനിയിൽ ഏകദേശം 33 ശതമാനവും ടെൽകോയുടെ പ്രൊമോട്ടർമാരായ യൂകെ വോഡഫോൺ പിഎൽസിയും ഇന്ത്യയുടെ ആദിത്യ ബിർള ഗ്രൂപ്പും (എബിജി) ചേർന്ന് കമ്പനിയിൽ 50 ശതമാനം ഓഹരിയും കൈവശം വെക്കും. എന്നാൽ ഈ ഇടപാടിന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഇതുവരെ അന്തിമ അനുമതി നൽകിയിട്ടിലെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഇക്വിറ്റി പരിവർത്തനത്തിന് ശേഷം ഷെയർഹോൾഡിംഗ് പാറ്റേണിലെ മാറ്റങ്ങൾ കമ്പനി കണക്കാക്കുമെന്നും, ഗവൺമെന്റ് കമ്പനിയിൽ ഓഹരികൾ കൈവശം വയ്ക്കുന്നത് ഒരു പൊതു ഉടമസ്ഥതയുടെ ഭാഗമായിട്ടായിരിക്കുമെന്നും, ടെലികോം ഓപ്പറേറ്ററുടെ ബോർഡിൽ ഗവണ്മമെന്റിന് സാന്നിധ്യമുണ്ടാകില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ടെലികോം പരിഷ്‌കരണ പാക്കേജിന്റെ ഭാഗമായി സർക്കാർ കുടിശ്ശിക ഇക്വിറ്റിയായി മാറ്റാൻ കമ്പനി തീരുമാനിച്ചതായി ജനുവരിയിൽ വോഡഫോൺ ഐഡിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രവീന്ദർ തക്കർ പറഞ്ഞിരുന്നു. എന്നിരുന്നാലും, കമ്പനിയിലെ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 35.8 ശതമാനത്തിൽ താഴെയായിരിക്കും. മാർച്ചിൽ, വോഡഫോൺ ഗ്രൂപ്പ് പി‌എൽ‌സിയും ആദിത്യ ബിർള ഗ്രൂപ്പും ഇക്വിറ്റിയായി 4,500 കോടി രൂപ നിക്ഷേപിക്കുകയും അവരുടെ സംയുക്ത ഓഹരി 72.05 ശതമാനത്തിൽ നിന്ന് 74.9 ശതമാനമായി ഉയർത്തുകയും ചെയ്തിരുന്നു. 

X
Top