തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

മൂക്കുവഴി നല്‍കുന്ന ഭാരത് ബയോടെക്കിന്റെ വാക്‌സിന് അനുമതി

ന്യൂഡല്‍ഹി: നാസാരന്ധ്രങ്ങള്‍ വഴിയുള്ള വാക്‌സിനേഷന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാനാസല്‍ കോവിഡ് വാക്‌സിന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ സൂചി രഹിത വാക്‌സിന്‍,വെള്ളിയാഴ്ച മുതല്‍ സ്വകാര്യകേന്ദ്രങ്ങളില്‍ ലഭ്യമാകും.

വൈകുന്നേരം കോവിന്‍ പ്ലാറ്റ്‌ഫോമില്‍ ചേര്‍ക്കും. കോവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാമില്‍, 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസായി ഇന്‍ട്രാ നാസല്‍ വാക്‌സിന്‍ ഉള്‍പ്പെടുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു. മൂക്ക് വഴി നല്‍കുന്ന, വാക്‌സിന്‍ – ബിബിവി 154 യ്ക്ക്, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി, നവംബറില്‍ തന്നെ ലഭ്യമായിരുന്നു.

എന്നാല്‍,18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഒരു ഹെറ്ററോളജിക്കല്‍ ബൂസ്റ്റര്‍ ഡോസ് എന്ന നിലയില്‍ നല്‍കാനാണ് ബിബിവി154 തെരഞ്ഞെടുത്തത.്അടിയന്തര സാഹചര്യത്തില്‍ നിയന്ത്രിത ഉപയോഗത്തിനായിരുന്നു അനുമതി. ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാനാസല്‍ വാക്സിന് ഉപയോഗത്തിലായിരിക്കുന്നത്.

X
Top