കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

കരിമ്പില്‍ നിന്നും എഥനോള്‍ ഉത്പാദിപ്പിക്കാനുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കി

മുംബൈ: കരിമ്പ് ജ്യൂസ്, സിറപ്പ്, മൊളാസസ് എന്നിവയില്‍ നിന്നും എഥനോള്‍ ഉത്പാദിപ്പിക്കാനുള്ള നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കി. ഉത്തരവ് നവംബര്‍ 1 ന് പ്രാബല്യത്തിലാകും. ഇതോടെ പഞ്ചസാര മില്ലുകള്‍ക്കും ഡിസ്റ്റിലറികള്‍ക്കും യഥേഷ്ടം എഥനോള്‍ ഉത്പാദിപ്പിക്കാം.

മികച്ച മണ്‍സൂണ്‍ ലഭ്യമായതിനെ തുടര്‍ന്നാണ് വിജ്ഞാപനം. കരിമ്പ് കൃഷി വ്യാപകമായെന്നും പഞ്ചസാര വിതരണം മെച്ചപ്പെട്ടെന്നും ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം നിരീക്ഷിക്കുന്നു.

ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പഞ്ചസാര ലഭ്യമാക്കാന്‍ പ്രക്രിയകള്‍ നിരീക്ഷിക്കും. ഇ.ഐ.ഡി.-പാരി, ബല്‍റാംപൂര്‍ ചിനി മില്‍സ്, ശ്രീ രേണുക, ബജാജ് ഹിന്ദുസ്ഥാന്‍, ദ്വാരികേഷ് ഷുഗര്‍ തുടങ്ങി നിരവധി പ്രമുഖ പഞ്ചസാര കമ്പനികള്‍ ഇതിനകം തന്നെ എഥനോള്‍ ഉത്പാദന ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

2025-26 ഓടെ 20 ശതമാനം എഥനോള്‍ സാന്നിധ്യമുള്ള പെട്രോള്‍ വിതരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ഇത് രാജ്യത്തിന്റെ ഊര്‍ജ്ജ പരിരക്ഷയെ സഹായിക്കും. നിലവില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ പെട്രോള്‍ ഇറക്കുമതി രാഷ്ട്രമാണ് ഇന്ത്യ.

X
Top