ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

രണ്ടാം തലമുറ എത്തനോള്‍ കയറ്റുമതി ചെയ്യാന്‍ കമ്പനികള്‍ക്ക് വ്യവസ്ഥകളോടെ അനുമതി

ന്യൂഡല്‍ഹി: കാര്‍ഷിക മാലിന്യങ്ങള്‍,മരക്കഷ്ണങ്ങള്‍,പുല്ലുകള്‍, പായല്‍ തുടങ്ങിയ ഭക്ഷ്യേതര സ്രോതസ്സുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ജൈവ ഇന്ധനം, രണ്ടാംതലമുറ (2ജി) എത്തനോള്‍, കയറ്റുമതി ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ അനുമതി. പ്രഖ്യാപനം  പ്രാബല്യത്തില്‍ വന്നു.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനം അനുസരിച്ച് എത്തനോള്‍ കയറ്റുമതി ചെയ്യുന്ന കമ്പനികള്‍, കയറ്റുമതി അംഗീകാര സര്‍ട്ടിഫിക്കറ്റും ഫീഡ്‌സ്റ്റോക്ക് സര്‍ട്ടിഫിക്കറ്റും നേടിയിരിക്കണം. ഇത് യഥാക്രമം കയറ്റുമതി യോഗ്യത വെളിപ്പെടുത്തുകയും ഭക്ഷ്യവിളകളില്‍ നിന്നല്ല ഉത്പാദിപ്പിച്ചതിന്റെ തെളിവാകുകയും ചെയ്യുന്നു.

ഇന്ത്യന്‍ ട്രേഡ് ക്ലാസിഫിക്കേഷന്‍ ഹാര്‍മോണൈസ്ഡ് സിസ്റ്റം (ഐടിസി(എച്ച്എസ്)) കോഡ് 22072000 പ്രകാരം പട്ടികപ്പെടുത്തിയിരിക്കുന്ന എത്തനോളിനാണ് കയറ്റുമതി നയം ബാധകമാകുന്നത്. ഈ കോഡ് എഥൈല്‍ ആല്‍ക്കഹോള്‍, ഡീനേച്ചര്‍ഡ് സ്പിരിറ്റുകള്‍ എന്നിവയെ ഉള്‍ക്കൊള്ളുന്നു. പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങളെ അപേക്ഷിച്ച് രണ്ടാംതലമുറ എത്തനോള്‍ പരിസ്ഥിതി സൗഹാര്‍ദ്ദമാണ്. കുറഞ്ഞഅളവില്‍ മാത്രമാണ് ഇത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറപ്പെടുവിക്കുന്നത്.

കരിമ്പ്, ചോളം തുടങ്ങിയ ഭക്ഷ്യവിളകളില്‍ നിന്നല്ലാത്തതിനാല്‍ ധാര്‍മ്മികമായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. കാര്‍ഷിക അവശിഷ്ടങ്ങളും മറ്റ് പുനരുപയോഗ മാലിന്യ വസ്തുക്കളും ഉപയോഗിക്കുന്ന ഇന്ത്യന്‍ ജൈവ ഇന്ധന ഉല്‍പാദകര്‍ക്ക് ഈ നയം മാറ്റം ഗുണം ചെയ്യും. സര്‍ട്ടിഫിക്കേഷന്‍ നിയമങ്ങള്‍ പാലിക്കുന്ന ഉത്പാദകര്‍ക്ക് ഇതുവഴി അന്താരാഷ്ട്ര വിപണികളില്‍ പ്രവേശിക്കാം.

എന്നാല്‍ കയറ്റുമതി ക്വാട്ടകളോ രാജ്യാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളോ ഡിജിഎഫ്ടി വ്യക്തമാക്കിയിട്ടില്ല. പുനരുപയോഗ ഊര്‍ജ്ജം പ്രോത്സാഹിപ്പിക്കുക, ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക തുടങ്ങിയ ഇന്ത്യയുടെ വിശാലമായ തന്ത്രവുമായി യോജിക്കുന്നതാണ് നീക്കം.

X
Top