
ന്യൂഡല്‍ഹി: ആരംഭിച്ച് 2 മാസത്തിന് ശേഷം 50 നഗരങ്ങളില്‍ 5 ജി സേവനം ലഭ്യമാക്കിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. 13 സംസ്ഥാനങ്ങളിലേയും 1 കേന്ദ്രഭരണ പ്രദേശത്തേയും മേഖലകളിലാണ് 5 ജി ലഭ്യമാക്കിയിട്ടുള്ളത്.
ഒക്ടോബര്‍ 01നാണ് 5ജി സാങ്കേതിക വിദ്യ രാജ്യത്ത് അവതരിപ്പിക്കപ്പെട്ടത്.
ഡാറ്റ പ്രകാരം ,ഗുജറാത്തിലെ മുപ്പത്തിമൂന്ന് നഗരങ്ങളിലും മഹാരാഷ്ട്ര (3), പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് (2 വീതം), തമിഴ്നാട്, കര്‍ണാടക, തെലങ്കാന, രാജസ്ഥാന്‍, ഹരിയാന, അസം, കേരളം, ബീഹാര്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ഓരോയിടത്തും സേവനം ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
ദേശീയ തലസ്ഥാനമായ ഡല്‍ഹിയാണ് 5ജി കിട്ടിയ ഒരേയൊരു കേന്ദ്രഭരണ പ്രദേശം.