ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഉപഭോക്താക്കൾക്ക് ഇരുട്ടടിയാകും ഇനിയങ്ങോട്ട് ‘വൈദ്യുതി ബില്‍’

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിച്ച് കെ.എസ്.ഇ.ബി ഞെട്ടിച്ചതിന് പിന്നാലെ ഉപഭോക്താക്കൾക്ക് നൽകി വന്നിരുന്ന സബ്സിഡിയും സർക്കാർ അവസാനിപ്പിച്ചു. മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഇനി സബ്സിഡി ആനുകൂല്യങ്ങൾ ലഭിക്കില്ല.

നവംബർ ഒന്നുമുതൽ പുതുക്കിയ താരിഫ് നിരക്ക് വന്നിരുന്നു. വൈദ്യുതി നിരക്കിൽ ശരാശരി 20 പൈസയാണ് യൂണിറ്റിന് വര്ധനയെങ്കിലും സബ്സിഡി കൂടി നിര്ത്തിയതോടെ വലിയ തുക വര്ധന തന്നെ പലര്ക്കും ബില്ലില് വരും.

കെ.എസ്.ഇ.ബിയുടെ ഉഭോക്താക്കളിൽ 90 ലക്ഷം പേരെങ്കിലും മാസം 250 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരാണ് എന്നാണ് റെഗുലേറ്ററി കമ്മീഷന്റെ കണക്ക്. ഇവർക്ക് വർധനവ് നേരിയ തോതിൽ മാത്രമേ വന്നിട്ടുള്ളു എന്നാണ് റെഗുലേറ്ററി കമ്മീഷൻ പറഞ്ഞിരുന്നത്.

എന്നാൽ എറെക്കാലമായി സർക്കാർ നൽകിവന്നിരുന്ന വൈദ്യുതി സബ്സിഡി അവസാനിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം.

രണ്ടുമാസത്തിനുള്ളിൽ 240 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് സർക്കാർ സബ്സിഡി നൽകി വന്നിരുന്നത്. ഇത് യൂണിറ്റിന് 85 പൈസ വരെയാണ് നൽകിയിരുന്നത്. അതായത് ഒരുവശത്ത് നേരിയ നിരക്ക് വർധനവ് മാത്രമെന്ന് പറയുമ്പോഴും സാധാരണക്കാരന് വൈദ്യുതി ബില്ലിൽ ഇരുട്ടടി നൽകുന്ന തീരുമാനമാണ് വന്നിരിക്കുന്നത്.

സബ്സിഡി അവസാനിപ്പിക്കുമെന്നത് കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായിരുന്നു. അത് നവംബർ ഒന്നുമുതൽ നടപ്പിലാകുന്നുവെന്ന് മാത്രം. അതായത് മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 85 പൈസവരെ യൂണിറ്റിന് നൽകി വന്നിരുന്ന സബ്സിഡി ഉണ്ടാകില്ല.

ആദ്യത്തെ 40 യൂണിറ്റിന് 35 പൈസയാണ് സബ്സിഡി. അതിന് ശേഷം 41 മുതൽ 120 യൂണിറ്റ് വരെയുള്ളതിന് 50 പൈസയുമാണ് സബ്സിഡി. ഇങ്ങനെ മൊത്തം 85 പൈസയാണ് ശരാശരി യൂണിറ്റിന് സബ്സിഡിയായി ലഭിച്ചിരുന്നത്. രണ്ടുമാസം കൂടുമ്പോഴാണ് ബില്ല് വന്നിരുന്നത്.

അങ്ങനെ 240 യൂണിറ്റ് വരെ ഉപയോഗിക്കുമ്പോൾ സബ്സിഡി ലഭിച്ചിരുന്നു.

കുറഞ്ഞത് മാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 44 രൂപയോളം സബ്സിഡി ഇളവ് ലഭിച്ചിരുന്നു. അതാണ് ഇല്ലാതായത്. ഇതിന് പുറമെ ഫിക്സഡ് ചാർജിലും സബ്സിഡി നൽകിയിരുന്നു. അതും ഒഴിവാക്കി.

അടുത്ത ബില്ല് വരുമ്പോള് വലിയ തുക വ്യത്യാസം ബില്ലില് ഉണ്ടാകും. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്ക്ക് 10 രൂപയുടെ വ്യത്യാസം ബില്ലില് വരും. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്ക്ക് 20 രൂപയോളം വര്ധിക്കും.

150 യൂണിറ്റ് വരെ ഉപയോഗിക്കുമ്പോള് 33 രൂപയുടെ വര്ധനയാണ് ഉണ്ടാകുക. 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്ക്ക് 48 രൂപ, 250 യൂണിറ്റ് ഉപയോഗിക്കുന്നവര്ക്ക് 58 രൂപയുടെയും വര്ധനവ് ഉണ്ടാകും.

250 യൂണിറ്റ് കഴിഞ്ഞാല് പിന്നെ 300 യൂണിറ്റ് വരെ 90 രൂപയുടെ വര്ധനവാണ് വരുന്നത്. 350 യൂണിറ്റാണെങ്കില് 123 രൂപയുടെ വര്ധനവാണ് വരുന്നത്.

400 യൂണിറ്റ് ഉപയോഗിക്കുന്നവര്ക്ക് 125 രൂപ, 500 യൂണിറ്റ് ഉപയോഗിക്കുന്നവര്ക്ക് 185 രൂപ, 550 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 250 രൂപയുടെയും വര്ധനവാണ് വരുന്നത്.

ഇത് വൈദ്യുതി നിരക്ക് മാത്രമാണ്. ഇതിനൊപ്പം ഫിക്സഡ് ചാര്ജിലെ വര്ധനവും കൂടി കണക്കിലെടുക്കുമ്പോള് വര്ധനവ് വലിയൊരു തുകയാകും.

ഫിക്സഡ് ചാര്ജില് അഞ്ചുരൂപ മുതല് 35 രൂപ വരെ വര്ധനവ് നിലവിലുണ്ട്. ഇതും ബില്ലില് പ്രതിഫലിക്കും.

X
Top