ഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽവ്യാജ നികുതി കിഴിവ്: രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്ഇന്ത്യന്‍ വ്യോമയാന വ്യവസായം 3000 കോടി നഷ്ടത്തിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐ

ഉപഭോക്തൃ വില സൂചിക പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചിക (സിപിഐ) പരിഷ്‌ക്കരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കുമെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യുടെ പ്രതിമാസ ബുള്ളറ്റിന്‍. നിലവിലെ സിപിഐ, 2012 ലെ ഉപഭോക്തൃ ചെലവഴിക്കല്‍ സര്‍വേ (സിഇസി)യെ അടിസ്ഥാനപ്പെടുത്തിയാണുള്ളത്. അതുകൊണ്ടുതന്നെ നിലവിലെ വിപണി വില സിപിഐയില്‍ പ്രതിഫലിക്കുന്നില്ല.

“പുതിയ സിഇഎസ് ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുകയാണ്. ഉപഭോക്തൃ വില അളവുകോല്‍ പുതിയ ഉപഭോക്തൃ സമീപനവുമായി ബന്ധിപ്പിക്കാനാണ് ശ്രമം,” ആര്‍ബിഐ പുറത്തിറക്കിയ പ്രബന്ധം പറയുന്നു. ഇതുവഴി പണപ്പെരുപ്പ ലക്ഷ്യം മികച്ചതാക്കാം, സര്‍ക്കാര്‍ കരുതുന്നു.

നീക്കം പണപ്പെരുപ്പത്തിനെതിരായ ആര്‍ബിഐ പോരാട്ടത്തെ പിന്തുണയ്ക്കും. ഗ്രാമീണ, നഗര മേഖലകള്‍, സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവയിലുടനീളമുള്ള ചെലവഴിക്കല്‍ സംയോജിപ്പിച്ചാണ് ഉപഭോക്തൃ വില സൂചിക രൂപപ്പെടുത്തുന്നത്. അതേസമയം ഈ സൂചിക ഉപയോഗിച്ചുള്ള പണനയത്തിന് പല പോരായ്മകളുമുണ്ട്, ആര്‍ബിഐ പ്രതിമാസ ബുള്ളറ്റിന്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ ഉപഭോക്തൃ വില അളക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗം സ്വീകരിച്ചേക്കും.

X
Top