
ന്യൂഡല്‍ഹി: അടിസ്ഥാ സൗകര്യ മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ റിസ്‌ക്ക് ഗ്യാരണ്ടി ഫണ്ട് ആരംഭിക്കും. നയപരമായ അനിശ്ചിതത്വം, ഭൂമി ഏറ്റെടുക്കല്‍, പാരിസ്ഥിതിക അനുമതി എന്നിവ കാരണം കാലതാമസം നേരിടുന്ന പദ്ധതികളെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം. വാണിജ്യേതര നഷ്ടങ്ങള്‍ നികത്താന്‍ ഫണ്ട് സഹായിക്കും.
നാഷണല്‍ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനിയാണ് 20,000 കോടി രൂപയുടെ ഫണ്ട് കൈകാര്യം ചെയ്യുക. അടിസ്ഥാന സൗകര്യ സംരംഭങ്ങള്‍ക്ക് വായ്പകള്‍ ഉറപ്പാക്കുന്ന ഫണ്ട്,പുതിയ പദ്ധതികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും.
ഫണ്ടിനുള്ള പ്രാരംഭ കോര്‍പ്പസ് സര്‍ക്കാര്‍ നല്‍കുമെന്നും ഘടന അന്തിമമാക്കുന്നതിന് പൊതു, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുമായി പങ്കാളിത്തം സ്ഥാപിക്കുമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.
നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റ് (NaBFID), രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതിനായുള്ള ശുപാര്‍ശകള്‍ സമര്‍പ്പിച്ചേയ്ക്കും. 2040 ഓടെ അടിസ്ഥാന സൗകര്യ രംഗത്ത് ഏകദേശം 4.5 ട്രില്യണ്‍ രൂപ നിക്ഷേപം ആവശ്യമാണ്.






