ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

വിലക്കയറ്റം നേരിടാൻ സർക്കാർ ഇന്ധന നികുതി കുറച്ചേക്കും

ന്യൂഡൽഹി: ഭക്ഷ്യ എണ്ണ, ഗോതമ്പ് തുടങ്ങിയ വസ്‌തുക്കളുടെ ഇറക്കുമതി ചുങ്കം ലഘൂകരിക്കുന്നതിനൊപ്പം പെട്രോൾ വിലയിലെ നികുതി കുറയ്ക്കാനുള്ള പദ്ധതിയും സർക്കാർ പരിഗണനയിൽ.

വർധിച്ചുവരുന്ന ഭക്ഷണ, ഇന്ധനച്ചെലവ് തടയുന്നതിനായി വിവിധ മന്ത്രാലയങ്ങളുടെ ബജറ്റിൽ നിന്ന് ഒരു ലക്ഷം കോടി രൂപ പുനർവിനിയോഗിക്കാനുള്ള പദ്ധതി സർക്കാർ ഉദ്യോഗസ്ഥർ പരിഗണിക്കുന്നുണ്ടെന്ന് ഇക്കാര്യവുമായി ബന്ധമുള്ള വ്യക്തികളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

രാജ്യത്ത് വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ റിപ്പോർട്ട് വരുന്നത്.

ഫണ്ട് പുനർവിനിയോഗം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വരും ആഴ്‌ചകളിൽ തന്നെ തീരുമാനമെടുക്കും.

കൂടാതെ നടപടികളിൽ ഇന്ധന നികുതി കുറയ്ക്കുന്നതും പാചക എണ്ണയുടെയും ഗോതമ്പിന്റെയും ഇറക്കുമതി ചുങ്കം ലഘൂകരിക്കുന്നതും ഉൾപ്പെടുമെന്ന് റിപ്പോർട്ടിൽ ഉദ്ധരിച്ച വ്യക്തികൾ പറയുന്നു.

X
Top