എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഡിസംബര്‍ വരെ നീട്ടിയേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ഭൂരിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന, പ്രതിവര്‍ഷം 18 ബില്യണ്‍ ഡോളറിലധികം ചെലവ് വരുന്ന സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഡിസംബര്‍ വരെ തുടര്‍ന്നേയ്ക്കും. സെപ്തംബറില്‍ അവസാനിക്കാനിരിക്കെയാണ് പദ്ധതി നീട്ടാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. 800 ദശലക്ഷം ആളുകള്‍ക്ക് സൗജന്യ അരിയോ ഗോതമ്പോ ലഭ്യമാകുന്ന പദ്ധതിയാണിത്.

ധനകാര്യ മന്ത്രാലയത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഭക്ഷ്യമന്ത്രാലയം മുന്നോട്ടുപോകുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക ഞെരുക്കവും ധാന്യ അപര്യാപ്തതയുമാണ് ധനകാര്യമന്ത്രാലയത്തിന്റെ എതിര്‍പ്പിന് കാരണമാകുന്നത്, ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് പറഞ്ഞു. പദ്ധതി ചെലവ് 44 ബില്യണ്‍ ഡോളറായി ഉയര്‍ന്നതും ഉത്സവസീസണ്‍, ഗുജ്‌റാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ എന്നിവയുമാണ് ധനകാര്യമന്ത്രാലയത്തെ മാറ്റി ചിന്തിപ്പിക്കുന്നത്.

ഈ ഘട്ടത്തില്‍ ചെലവ് താങ്ങാവുന്നതല്ലെന്ന് അവര്‍ പറയുന്നു. വിളവെടുപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് ഗോതമ്പിന്റെയും അരിയുടെയും കയറ്റുമതി നിയന്ത്രിക്കാന്‍ രാജ്യം തയ്യാറായിരുന്നു. അതേസമയം വളരെ ജനകീയമാണ് സൗജന്യ ഭക്ഷ്യധാന്യ പദ്ധതി.

കോവിഡ് ലോക്ഡൗണ്‍ കാലമായ ഏപ്രില്‍ 2020 ന് ആരംഭിച്ച പദ്ധതിയിലൂടെ ഒരാള്‍ക്ക് 5 കിലോഗ്രാം ഭക്ഷ്യധാന്യങ്ങളാണ് അനുവദിക്കുന്നത്.

X
Top