നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

സര്‍ക്കാര്‍ ബോണ്ട് യീല്‍ഡില്‍ കുറഞ്ഞു

ന്യൂഡല്‍ഹി: പണലഭ്യത മിച്ചം വര്‍ദ്ധിക്കുന്നതിനിടെ സര്‍ക്കാര്‍ ബോണ്ട് യീല്‍ഡ് ചൊവ്വാഴ്ച കുറഞ്ഞു. റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) ധനനയ അവലോകനത്തിന് മുന്നോടിയായാണ് ഇത്. ത്രിദിന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം ചൊവ്വാഴ്ച ആരംഭിച്ചിരുന്നു.

പാനല്‍, പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. 10 വര്‍ഷ ബെഞ്ച്മാര്‍ക്ക് സര്‍ക്കാര്‍ ബോണ്ട് യീല്‍ഡ് 2 ബേസിസ് പോയിന്റ് (ബിപിഎസ്) ഇടിഞ്ഞ് 6.98 ശതമാനമായാണ് കുറഞ്ഞത്. അഞ്ച് വര്‍ഷ ബോണ്ട് യീല്‍ഡ് 2 ബിപിഎസ് കുറഞ്ഞ് 6.9 ശതമാനവുമായി.

10 വര്‍ഷ ബെഞ്ച്മാര്‍ക്ക് സര്‍ക്കാര്‍ ബോണ്ട് 2023 ല്‍ ഇതിനോടകം 33 ബിപിഎസ് കുറവ് നേരിട്ടിട്ടുണ്ട്. ഇന്ത്യയുടെ മാക്രോ ഇക്കണോമിക് അവസ്ഥ ശക്തിപ്പെട്ടതായി ബന്ധന്‍ എഎംസി ഫിക്‌സഡ് ഇന്‍കം ഹെഡ് സുയാഷ് ചൗദരി പറയുന്നു. പണപ്പെരുപ്പം കുറയുകയും കറന്റ് അക്കൗണ്ട് ചലനാത്മകത ഗണ്യമായി മെച്ചപ്പെടുകയും ചെയ്തു.

ദുര്‍ബലമായ ആഗോള ഡിമാന്‍ഡ് മിക്ക ചരക്കുകളുടെയും വില കുറയ്ക്കുന്നുണ്ട്. ലിക്വിഡിറ്റിയും മെച്ചപ്പെട്ടു. ഈ പോസിറ്റീവ് ഘടകങ്ങളാണ് ബോണ്ട് വരുമാനത്തില്‍ പ്രതിഫലിക്കുന്നത്. ബോണ്ട് യീല്‍ഡ്

X
Top