കൊല്ലത്ത് കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്-പുതുവത്സര വിപണിക്ക് തുടക്കംഇറ്റലിയും കേരളവുമായുള്ള സഹകരണത്തിൽ താത്പര്യമറിയിച്ച്  ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനം

മൈക്രോണിന്റെ 2.7 ബില്യണ്‍ ഡോളര്‍ ചിപ്പ് പ്ലാന്റിന് സര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: അര്‍ദ്ധചാലക പരിശോധന, പാക്കേജിംഗ് യൂണിറ്റ് സ്ഥാപിക്കാനുള്ള മൈക്രോണ്‍ കമ്പനിയുടെ പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി. 2.7 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് യുഎസ് കമ്പനിയായ മൈക്രോണ്‍ പദ്ധതിയ്ക്കായി നടത്തുക. 5000 ത്തോളം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും.

ഒസാറ്റ് (ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടര്‍ അസംബ്ലി ആന്റ് ടെസ്റ്റ്) ആണ് മൈക്രോണ്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നത്. ചൈനയുമായുള്ള യുഎസ് പിരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ മൈക്രോണ്‍ അതിന്റെ ഭൂമിശാസ്ത്രപരമായ കാല്‍പ്പാടുകള്‍ വിപുലീകരിക്കുകയാണ്. അതിന്റെ ഭാഗമായാണ് പരിശോധന, പാക്കേജിംഗ് യൂണിറ്റ്.

അര്‍ദ്ധചാലക പ്രോഗ്രാം പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നു. ആദ്യഘട്ടത്തില്‍ ടാറ്റ ഗ്രൂപ്പ്, സഹസ്ര എന്നിവയുടെ ഒസാറ്റ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. സഹസ്ര ഒസാറ്റ് പ്ലാന്റ് ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചേയ്ക്കും.

X
Top